Posted On
date_range Updated On
date_range കെ.എം.സി.സി വിമാനം തുണയായി: പ്രിയപ്പെട്ടവൾക്ക് യാത്രാമൊഴിയേകാൻ ദീപക് നാട്ടിലെത്തി
അബൂദബി: പ്രിയപ്പെട്ടവളെ ഒരു നോക്കുകാണാൻ കൊല്ലം സ്വദേശി ദീപിക്കിന് തുണയായത് കെ.എം.സി.സിയുടെ ചാർേട്ടഡ് വിമാനം. വ്യാഴാഴ്ച ഉച്ചക്ക് 12.50ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇത്തിഹാദ് എയർവേസ് വിമാനത്തിലാണ് ദീപക്കിനെ നാട്ടിലേക്കയച്ചത്. ഹൃദയാഘാതം മൂലമാണ് ദീപക്കിെൻറ ഭാര്യ ഉമ മരണപ്പെട്ടത്. എട്ട് വയസ്സുള്ള ദിയ മോളെ തനിച്ചാക്കി യാത്രയായ ഭാര്യക്ക് യാത്രാമൊഴിയേകാൻ വഴി തേടിയാണ് അബൂദബി ഒയാസിസ് ഗ്ലാസ് കമ്പനി ജീവനക്കാരനായ ദീപക് കെ.എം.സി.സിയെ സമീപിച്ചത്. അബൂദബി കെ.എം.സി.സി ചാർട്ടർ ചെയ്ത രണ്ട് വിമാനങ്ങളാണ് വ്യാഴാഴ്ച പോയത്. അടിയന്തരമായി നാട്ടിലെത്തേണ്ട പലരും വെയിറ്റിങ്ങ് ലിസ്റ്റിലുണ്ടായിരുന്നെങ്കിലും ദീപക്കിനായി ഇവർ സീറ്റൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.