ദുബൈ: ദുബൈ വിമാനത്താവളത്തിെൻറ വിശേഷങ്ങളറിയണമെങ്കിൽ 40 വർഷത്തോളമായി ഇവിടുത് തെ എല്ലാ ചലനങ്ങൾക്കും സാക്ഷിയായി നിലകൊണ്ട കണ്ണൂർ കക്കാട് കുണ്ടുവളപ്പിൽ മൊട്ടമ്മ ൽ മുസ്തഫ ഹാജി എന്ന കെ.എം.മുസ്തഫയോട് ചോദിക്കണം. നമ്മുടെ നാട്ടിലെ ഒരു സാധാരണ വി മാനത്താവളത്തിെൻറയോ വലിയ ഒരു റെയിൽവേ സ്റ്റേഷെൻറയോ അത്ര മാത്രം ഒാപ്പറേഷനുകൾ നടക്കുന്ന കാലത്താണ് മുസ്തഫ ദുബൈ വിമാനത്താവളത്തിൽ ജോലിക്ക് കയറുന്നത്. 12 കൗണ്ടറുകളും കുറഞ്ഞ വാതിലുകളും ഏതാനും വിമാനങ്ങളും മാത്രം. പല നാടുകളിൽ നിന്നും ആഴ്ചക്കൊന്ന് മാത്രമായിരുന്നു ദുബൈയിലേക്ക് വിമാനം. അതേത് സമയങ്ങളിലെന്ന് കൈവെള്ളയിലെ വരകൾ പോലെ നിശ്ചയമുണ്ടായിരുന്ന ഒരു കാലം. എന്നാലിന്ന് ലോകത്തെ ഏറ്റവും തിരക്കേറിയ, ഏറ്റവുമധികം സർവീസുകൾ നടത്തുന്ന ഒന്നാം നമ്പർ വിമാനത്താവളമായി ദുബൈ അക്ഷരാർഥത്തിൽ കുതിച്ചുയരുന്നു. ഒരു വിമാന യാത്രക്കിടെ ഉറങ്ങി കണ്ണു തുറക്കുേമ്പാൾ ലാൻറ് ചെയ്യുന്നത്ര പെെട്ടന്നായിരുന്നു ഇൗ മാറ്റങ്ങളെല്ലാം. സ്വയം വളരുന്നതിനൊപ്പം സഹജീവികളും വളരണമെന്ന ഇൗ നാട്ടിലെ ഭരണാധികാരികളുടെയും പൊതുസമൂഹത്തിെൻറയും മനസിലെ നൻമകളാണ് ഇത്തരം എല്ലാ െഎശ്വര്യങ്ങൾക്കും കാരണമെന്ന് ജൻമം കൊണ്ട് മലയാളിയും ജീവിതം കൊണ്ട് ദുബൈക്കാരനുമായ മുസ്തഫക്കയുടെ പക്ഷം.
1978ൽ വന്ന കാലത്ത് ദേര, ജുമൈറ, ജാഫിലിയ,സത്വ എന്നിവിടങ്ങളിലായി ഹോട്ടൽജോലിയാണ് ആദ്യം ചെയ്തിരുന്നത്. ഹോട്ടൽ പൂട്ടിയതോടെ അറബ് കുടുംബങ്ങൾക്കൊപ്പമായി താമസവും കഴിപ്പുമെല്ലാം. ഒരിക്കലും ഒരു അന്യനെപ്പോലെ അവരൊരാളും പെരുമാറിയിട്ടില്ലെന്നും ഇപ്പോഴും പല സ്വദേശികളും അതേ സ്നേഹം പുലർത്തുന്നുവെന്നും അദ്ദേഹത്തിെൻറ മധുരതരമായ ഒാർമ. വിമാനത്താവളത്തിൽ ജോലി ചെയ്യുേമ്പാൾ ഒരു മനുഷ്യെൻറ അധികാര പരിധിയിൽ നിന്നും പരിചയ-സ്വാധീനങ്ങൾ ഉപയോഗപ്പെടുത്തിയും പരമാവധി ആളുകൾക്ക് സൗകര്യങ്ങളും നൻമയും ഒരുക്കി നൽകാൻ കഴിഞ്ഞു എന്ന സംതൃപ്തിയും ഉള്ളിലുണ്ട്. മികച്ച ജീവനക്കാരനുള്ള ദുബൈ ഗവൺമെൻറ് എക്സലൻസ് അവാർഡ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൽ നിന്ന് ഏറ്റുവാങ്ങുവാനുള്ള സൗഭാഗ്യവുമുണ്ടായി. ഒരു മനുഷ്യനിൽ നിന്നും പ്രതിഫലം പ്രതീക്ഷിച്ച് ഒരു ഉപകാരവും ചെയ്തു കൊടുത്തിട്ടില്ല. എന്നാൽ അളവറ്റ ദൈവകാരുണ്യം ജോലിയിലും ജീവിതത്തിലും ലഭിച്ചിട്ടുണ്ട്. ബോംബേ വിമാനത്താവളത്തിൽ വെച്ച് വിലപിടിപ്പുള്ള വസ്തുക്കളടങ്ങിയ ബാഗ് നഷ്ടപ്പെെട്ടങ്കിലും തിരിച്ചു കിട്ടി. ആരോഗ്യ പ്രശ്നം വന്നതോടെ ഒാഫീസ് ജോലിയിലേക്ക് മാറ്റിക്കൊടുത്തു മേലധികാരികൾ.
ദൈവപ്രീതി കാംക്ഷിച്ച് മാത്രമായിരുന്നു ഇക്കാല ജീവിതമത്രയുമെന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും വിവിധ യാത്രയയപ്പ് ചടങ്ങുകളിൽ പെങ്കടുക്കാനെത്തിയവരും സാക്ഷ്യപ്പെടുത്തുന്നു. വിവിധ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സഹായങ്ങളെത്തിക്കാൻ രൂപവത്കരിച്ച കക്കാട് മുസ്ലിം വെൽഫെയർ,കക്കാട് മഹല്ല് കൂട്ടായ്മ,അത്താഴക്കുന്ന് മഹല്ല് കൂട്ടായ്മ എന്നിവയിൽ സജീവമായിരുന്നു. ഭാര്യ മൈമൂനയുമൊത്ത് ഹജ്ജ് കർമത്തിന് പുറപ്പെടാനുള്ള തയ്യാറെടുപ്പുകൾ നിർവഹിക്കുകയാണ് നാട്ടിൽ തിരിച്ചെത്തിയാലുള്ള ആദ്യ ദൗത്യം. മുബീന, മുനീബ്, മുഫീദ, മുന ഫാത്തിമ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.