അബൂദബി കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച ഓണസദ്യ
Posted On
date_range Updated On
date_range കേരള സോഷ്യൽ സെന്‍റർ ഓണസദ്യ സംഘടിപ്പിച്ചു
അബൂദബി: ഓണാഘോഷങ്ങളുടെ ഭാഗമായി കേരള സോഷ്യൽ സെന്‍റർ ഓണസദ്യ സംഘടിപ്പിച്ചു. തൂശനിലയിൽ 28 വിഭവങ്ങളോട് കൂടിയ ഓണസദ്യയാണ് കെ.എസ്.സി ഇക്കുറി വിളമ്പിയത്. കെ.എസ്.സി പ്രസിഡന്‍റ് വി.പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്‍റ് റോയ് ഐ. വർഗീസ്, ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ, ട്രഷറർ നികേഷ് വലിയവളപ്പിൽ, മുൻ പ്രസിഡന്‍റ് എ.കെ. ബീരാൻകുട്ടി, ശക്തി തിയറ്റേഴ്സ് പ്രസിഡന്‍റ് ടി.കെ. മനോജ്, സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കെ.എസ്.സി വനിത വിഭാഗം കൺവീനർ പ്രജിന അരുൺ, ബാലവേദി പ്രസിഡന്‍റ് മെഹറിൻ റഷീദ്, സെക്രട്ടറി ശ്രീനന്ദ ഷോബി തുടങ്ങിയവർ ഓണസദ്യക്ക് നേതൃത്വം നൽകി. 2500ഓളം പേർ ഓണസദ്യയിൽ പങ്കെടുത്തു. കെ.എസ്.സി കലാവിഭാഗം ഗാനമേളയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.