അബൂദബി കേരള സോഷ്യല്‍ സെന്റര്‍ ഓണസദ്യയില്‍നിന്ന്
Posted On
date_range Updated On
date_range ഓണസദ്യ ഒരുക്കി കേരള സോഷ്യല്‍ സെന്റർ
അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ ഓപണ്‍ ഓഡിറ്റോറിയത്തില്‍ ഓണസദ്യ ഒരുക്കി. രാവിലെ 10.30ന് തുടങ്ങിയ സദ്യ വൈകീട്ട് നാലുവരെ നീണ്ടുനിന്നു.
വിവിധ മേഖലകളില്‍നിന്നുള്ള നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. സി.കെ ഷെരീഫിന്റെ നേതൃത്വത്തില്‍ വിവിധ സംഘാടക സമിതിക്ക് രൂപം നല്‍കിയാണ് ഓണസദ്യയുടെ ഒരുക്കങ്ങള്‍ നടത്തിയത്. സെന്റര്‍ പ്രസിഡന്റ് ടി.കെ. മനോജ്, ജനറല്‍ സെക്രട്ടറി സജീഷ് നായര്‍, ട്രഷറര്‍ അനീഷ് ശ്രീദേവി തുടങ്ങി മാനേജിങ് കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.