മേത്തല പ്രവാസികളുടെ കേരളപ്പിറവി ദിനാഘോഷം
Posted On
date_range Updated On
date_range മേത്തല പ്രവാസികളുടെ കേരളപ്പിറവി ദിനാഘോഷം
ദുബൈ: കൊടുങ്ങല്ലൂർ മേത്തല പ്രവാസികളുടെ കൂട്ടായ്മ ‘മേള’യുടെ വാർഷികം കേരളപ്പിറവി ദിനത്തിൽ ആഘോഷിച്ചു. ഷാർജ സഫാരി മാളിൽ നവംബർ ഒന്നിന് വൈകീട്ട് നടന്ന ആഘോഷത്തിൽ മേള പ്രസിഡന്റ് ലിജേഷ് മുകുന്ദൻ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം കൺവീനർ അനീഷ് അരവിന്ദാക്ഷൻ സംസാരിച്ചു. സെക്രട്ടറി എബിൻ ഭുവനേശ്വരൻ സ്വാഗതവും ട്രഷറർ മുരളീധരൻ തയ്യിൽ നന്ദിയും രേഖപ്പെടുത്തി. മേളയിൽ പങ്കെടുക്കാൻ നാട്ടിൽനിന്ന് എത്തിയവരെ ചടങ്ങിൽ ആദരിച്ചു. സ്റ്റാർ സിംഗർ ഫെയിം ബൽറാം നയിച്ച സംഗീതനിശയും യു.എ.ഇയിലെ വിവിധ കലാകാരന്മാരുടെ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.