Posted On
date_range Updated On
date_range കാസര്‍കോട് സ്വദേശി അബൂദബിയില്‍ നിര്യാതനായി
അബൂദബി: ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി അബൂദബിയില്‍ മരിച്ചു. കാസര്‍കോട് കുമ്പള ആരിക്കാടി കുന്നില്‍ ഖിളരിയാ നഗറില്‍ താമസക്കാരനായ മുഹമ്മദ് അന്‍സാരിയാണ് (60) മരിച്ചത്. അസുഖത്തെ തുടര്‍ന്ന് 20 ദിവസമായി അബൂദബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അബൂദബി കെ.എം.സി.സി കുമ്പള പഞ്ചായത്ത് കമ്മിറ്റി ട്രഷററും മത, സാമൂഹിക, രാഷ്ട്രീയ, രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്നു. ആറ് മാസം മുൻപാണ് നാട്ടില്‍ പോയി തിരികെവന്നത്. മൃതദേഹം വെള്ളിയാഴ്ച രാവിലെയോടെ നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പെര്‍വായിയിലെ പരേതനായ പള്ളിക്കുഞ്ഞി ഹാജി - സുലൈഖ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ, അംഗഡിമൊഗര്‍. മക്കള്‍: അര്‍ശാദ് (ദുബൈ), അന്‍വര്‍, അസ്മീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.