കടകംപള്ളിയുടെ ആക്ഷേപത്തെ ശരിവെച്ച്​ ശ്രീധരൻ പിള്ള

ദുബൈ: മതന്യൂനപക്ഷ വർഗീയതയുടെ ശക്തികേന്ദ്രമെന്ന് മലപ്പുറത്തെക്കുറിച്ച് സി.പി.എം നേതാവും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ നടത്തിയ ആക്ഷേപത്തെ പിന്തുണച്ച് ബി.ജെ.പി ദേശീയ സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. കടകംപള്ളി മലപ്പുറത്ത് തെരഞ്ഞെടുപ്പു പ്രചാരണ പര്യടനം നടത്തിയ ആളാണ്. അദ്ദേഹത്തിെൻറ അനുഭവത്തിെൻറ വെളിച്ചത്തിൽ  ബോധ്യമായ കാര്യങ്ങളാണ് പറഞ്ഞതെന്നും ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണതെന്നും ദുബൈയിൽ ഇന്ന് നടക്കുന്ന തെൻറ പുസ്തക പ്രകാശനം സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ  അദ്ദേഹം അഭിപ്രായപ്പെട്ടു. 
ബാബറി മസ്ജിദ് തകർക്കാൻ ക്രിമിനിൽ ഗൂഢാലോചന നടത്തിയതിന് അദ്വാനിയടക്കമുള്ള ബി.െജ.പി നേതാക്കൾ വിചാരണ നേരിടണമെന്ന സുപ്രിം കോടതി വിധി ശ്രദ്ധയിൽ പെടുത്തിയപ്പോൾ പൊതു പ്രവർത്തനവുമായി ബന്ധപ്പെട്ട് പല നേതാക്കൾക്കുമെതിരെ ഇത്തരം കേസുകളുണ്ടാവാമെന്നും അതിെൻറ പേരിൽ കല്യാൺ സിംഗ് ഗവർണർ പദവി ഒഴിയേണ്ടതിെല്ലന്നും പറഞ്ഞ ശ്രീധരൻ പിള്ള  മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോലും കേസുകളുണ്ടായിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു.  
സാധാരണ നിയമങ്ങൾ െകാണ്ട് ഭീകരപ്രവർത്തനങ്ങളെ നേരിടാൻ കഴിയാത്ത അവസ്ഥയാണ്. യു.എ.പി.എ നിയമം ഒഴിവാക്കാൻ കഴിയില്ല. വീഴ്ചകൾ ഉെണ്ടങ്കിൽ അതു പരിഹരിക്കുകയാണ് വേണ്ടത്. ഇതിന് കേന്ദ്ര അഭ്യന്തര മന്ത്രി തന്നെ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
Tags:    
News Summary - katakampally, sreedharana pilla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.