Posted On
date_range Updated On
date_range കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി. അട്കത്ബയലിലെ ഹാരിസ് (47) ആണ് മരിച്ചത്. ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടിലേക്ക് കൊണ്ടുപോകാൻ ഒരുക്കം നടക്കുന്നതിനിടെ അസുഖം മൂർച്ഛിക്കുകയായിരുന്നു.
ദുബൈയിൽ വ്യാപാരിയാണ് ഹാരിസ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി. മാതാവ്: സഫിയ. ഭാര്യ: ആഇശ. മക്കൾ: ഹാഫിസ്, ഹിഫാസ്, ഫിദ, ഹന. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അഹ്‌മദ്, റഊഫ്, അബ്ദുർ റഹ്‌മാൻ, സുഹ്‌റ, ആഇശ, സൗദ, ഹാജിറ, അസ്മിയ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി കാസർകോട് ഡിസീസ് കെയർ യൂനിറ്റ് ജനറൽ കൺവീനർ ഇബ്രാഹിം ബേരിക്ക അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.