Posted On
date_range Updated On
date_range കണ്ണൂർ ജില്ല വോളി ഫെസ്റ്റ് 27ന്
ദുബൈ: കണ്ണൂർ ജില്ല വോളിബാൾ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ല വോളി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 27ന് ഉച്ചക്ക് രണ്ട് മുതൽ ദുബൈ മംസാർ അൽ ഇതിഹാദ് സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി. മുൻ ഇന്ത്യൻ വോളി താരവും കോച്ചുമായ ഇ.കെ. രഞ്ജൻ, യു.എ.ഇ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സി.പി. റിസ്വാൻ, കൊൽക്കത്ത തണ്ടർബോൾട്ട് ചെയർമാൻ ആൻഡ് പ്രിൻസിപ്പൽ ഓണർ സി.എ. പവൻ കുമാർ പട്ടോഡിയ എന്നിവർ മുഖ്യാതിഥികൾ ആകും. യു.എ.ഇയിലെ കണ്ണൂർ ജില്ല വോളിബാൾ താരങ്ങൾ അണിനിരക്കുന്ന പയ്യന്നൂർ, തളിപ്പറമ്പ്, പേരാവൂർ, മാഹി, തലശ്ശേരി, ചമ്പാട്, പാനൂർ, മട്ടന്നൂർ എന്നീ എട്ട് ടീമുകൾ മത്സരിക്കും. പ്രവേശനം സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.