കണ്ണന്‍ രവി ഗ്രൂപ്പിന്റെ പാന്തര്‍ ക്ലബ് ഉദ്ഘാടനചടങ്ങിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍
ദുബൈ: കണ്ണന്‍ രവി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഗ്രാന്‍ഡ് എന്റര്‍ടൈന്‍മെന്റ് ഡെസ്റ്റിനേഷനുകളായ പാന്തര്‍ ക്ലബ്, എ.ടി.കെ സ്‌ക്വയര്‍ റസ്റ്റാറന്റ് എന്നിവ ദുബൈ ക്രീക്കിലെ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കണ്ണന്‍ രവിയുടെയും ദീപക് രവിയുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ചടങ്ങില്‍ മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു. അത്യാധുനിക ഇന്റീരിയറുകള്‍, ലോകോത്തര ലൈറ്റിങ്, പ്രീമിയം സൗണ്ട് സംവിധാനം എന്നിവ ഉപയോഗിച്ചാണ് ക്ലബിന്റെ രൂപകല്‍പ്പന. ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ രുചികളിലുള്ള ഭക്ഷണം റസ്റ്റാറന്റില്‍ ലഭ്യമാണ്.
ദുബൈ ആസ്ഥാനമായി റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, എന്റര്‍ടൈന്‍മെന്റ്, മറ്റ് ആഡംബര സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് കൂട്ടായ്മയാണ് കണ്ണന്‍ രവി ഗ്രൂപ്പ്. ഷാരൂഖ് ഖാന്റെ പേരില്‍ ദുബൈ ശൈഖ് സായിദ് റോഡില്‍ ലോഞ്ച് ചെയ്ത കൊമേഴ്സ്യല്‍ ടവര്‍ ചരിത്രം കുറിച്ചിരുന്നു. ലോഞ്ചിങ് ദിനത്തില്‍ തന്നെ ഏകദേശം 5,000 കോടിയിലേറെ രൂപയുടെ പ്രോപ്പര്‍ട്ടികളാണ് വിറ്റുപോയത്. ഒരു സെലിബ്രിറ്റിയുടെ പേരില്‍ റിയല്‍ എസ്റ്റേറ്റ് ഇത്രവേഗം വിറ്റഴിയുന്നത് ദുബൈ വിപണിയിലും ആദ്യ സംഭവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.