കല്യാൺ സിൽക്സിന്റെ ഷാർജയിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ശൈഖ് അബ്ദുല്ല മുഹമ്മദ് അൽ ഖാസിമി നിർവഹിക്കുന്നു. കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർ മഹേഷ് പട്ടാഭിരാമൻ, വി.ഒ. സെബാസ്റ്റ്യൻ, ഉണ്ണി മേനോൻ, അനന്തരാമൻ, വി.ടി. സലിം, ധനിൽ കല്ലാറ്റ് എന്നിവർ സമീപം
ഷാർജ: ഏഷ്യയിലെ ഏറ്റവും വലിയ വസ്ത്രശൃംഖലകളിലൊന്നായ കല്യാൺ സിൽക്സിന്റെ ഏറ്റവും പുതിയ ഷോറൂം ഷാർജയിൽ പ്രവർത്തനമാരംഭിച്ചു. ഷാർജയിലെ റോള്ളയിൽ ആഗസ്റ്റ് അഞ്ചിന് രാവിലെ 10.50-ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ശൈഖ് അബ്ദുല്ല മുഹമ്മദ് അൽ ഖാസിമി പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. കല്യാൺ സിൽക്സിന്റെ ഷാർജയിലെ മൂന്നാമത്തെ ഷോറൂമും ആഗോള ശൃംഖലയിലെ 37-ാമത് ഷോറൂമുമാണിത്.
ചടങ്ങിൽ കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർ മഹേഷ് പട്ടാഭിരാമൻ എന്നിവർക്കൊപ്പം പ്രമുഖരായ വി.ഒ. സെബാസ്റ്റ്യൻ, ഉണ്ണിമേനോൻ, ശൈലേന്ദ്ര റുഗ്‌വാണി, അനന്തരാമൻ, വി.ടി. സലീം തുടങ്ങിയ വിശിഷ്ടാതിഥികളും കല്യാൺ സിൽക്‌സ് മിഡിൽ ഈസ്റ്റ് ഓപറേഷനൽ സി.ഇ.ഒ ധനിൽ കല്ലാറ്റും പങ്കെടുത്തു.
ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾ നെഞ്ചേറ്റിയ കല്യാൺ സിൽക്സിന്റെ സവിശേഷമായ വസ്ത്രശേഖരങ്ങളാണ് പുതിയ ഷോറൂമിലും ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ പ്രശസ്തമായ നെയ്ത്തുകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന കല്യാൺ സിൽക്സിന്റെ സ്വന്തം തറികളിൽനിന്ന് നേരിട്ടെത്തിക്കുന്ന പട്ടുസാരികളുടെ വിപുലവുമായ ശേഖരമുൾപ്പടെ വെഡ്ഡിങ് കളക്ഷൻസ്, ഡിസൈനർ സാരികൾ, ഡെയ്ലി വെയർ സാരികൾ, ലാച്ച, ലഹങ്ക, ഡ്രസ് മെറ്റീരിയലുകൾ എന്നിവയുടെ എക്സ്ക്ലൂസീവ് ശ്രേണിയും കല്യാൺ സിൽക്സിന് മാത്രം സാധ്യമാകുന്ന മിതമായ നിരക്കിൽ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
യുവത്വത്തിന്റെ ഫാഷൻ സങ്കൽപങ്ങൾക്ക് അനുയോജ്യമായ വെസ്റ്റേൺ വെയർ, ട്രെൻഡി ചുരിദാറുകൾ, റെഡി-ടു-സ്റ്റിച്ച് കളക്ഷനുകളും അതിവിപുലമായ മെൻസ് വെയർ, കിഡ്സ് വെയർ കളക്ഷനുകളും കല്യാൺ സിൽക്സിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.