Posted On
date_range Updated On
date_range കാഫ് ദുബൈ കഥാനഗരം നാളെ
ദുബൈ: പ്രശസ്ത കഥാകൃത്തായിരുന്ന യു.പി. ജയരാജിന്റെ പേരിൽ കാഫ് ദുബൈ സംഘടിപ്പിക്കുന്ന കഥാനഗരം പരിപാടി ഞായറാഴ്ച മുതിർന്ന മാധ്യമപ്രവർത്തകൻ നവാസ് പൂനൂർ ഉദ്ഘാടനം ചെയ്യും. സ്മിത നെരവത്ത് യു.പി ജയരാജ് അനുസ്മരണ പ്രഭാഷണം നടത്തും. കഥയുടെ വർത്തമാനം എന്ന സെഷനിൽ അർഷാദ് ബത്തേരി, ഷാജഹാൻ തറയിൽ, പി. ശ്രീകല, വെള്ളിയോടൻ എന്നിവർ സംബന്ധിക്കും. തുടർന്ന് പുരസ്കാര സമർപ്പണവും സമ്മാനാർഹമായ കഥകൾക്കൊപ്പം തെരഞ്ഞെടുത്ത 10 കഥകളുടെ അവലോകനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അൽ- ഖിസൈസ് മെട്രോ സ്റ്റേഷന് അടുത്തുള്ള റിവാഖ് ഇൻസ്റ്റിറ്റ്യൂട്ടിൽ 4:30ന് പരിപാടി ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.