അബൂദബി: ജിയു ജിറ്റ്‌സു വേള്‍ഡ് ചാമ്പ്യന്‍ഷിപ് നവംബര്‍ മൂന്നു മുതല്‍ 11വരെ അബൂദബി ജിയു ജിറ്റ്‌സു അരീനയില്‍ നടക്കും. അബൂദബി വേള്‍ഡ് പ്രഫഷനല്‍ ജിയു ജിറ്റ്‌സു ചാമ്പ്യന്‍ഷിപ്പിെൻറ 13ാമത് എഡിഷനാണിത്. 30ലധികം രാജ്യങ്ങളില്‍നിന്നുള്ള രണ്ടായിരത്തിലധികം കായികതാരങ്ങള്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മാറ്റുരക്കും. കൂടാതെ നവംബര്‍ 13 മുതല്‍ 16വരെ മാസ്‌റ്റേഴ്‌സ് വിഭാഗങ്ങളും അരങ്ങേറും. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം യു.എ.ഇയിലെ അത്‌ലറ്റുകള്‍ക്ക് പൊരുതാനുള്ള അവസരമാണ് ജിയു ജിറ്റ്‌സു ലോക ചാമ്പ്യന്‍ഷിപ്പിലൂടെ ലഭ്യമാവുക.
മാത്രമല്ല, അമേരിക്കയില്‍ നടക്കുന്ന 2022ലെ ലോക ഗെയിംസിന് യോഗ്യത നേടാനുള്ള അവസാന അവസരം കൂടിയാണ് ഈ ലോക ചാമ്പ്യന്‍ഷിപ്. യു.എ.ഇയിലെ ജിയു ജിറ്റ്‌സു അത്‌ലറ്റുകള്‍ അന്താരാഷ്ട്രവേദികളില്‍ സമീപകാലത്തെ ശക്തമായ പ്രകടനങ്ങള്‍ കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാസം നടന്ന അഞ്ചാമത് ജിയു ജിറ്റ്‌സു ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ യു.എ.ഇ നാലു സ്വര്‍ണവും നാലു വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടെ മെഡല്‍ പട്ടികയില്‍ 18ാമത് എത്തിയിരുന്നു. ഒക്ടോബര്‍ അവസാനം രജിസ്‌ട്രേഷന്‍ അവസാനിക്കുന്നതിന് മുമ്പ് 13 രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാ ലോക ചാമ്പ്യന്മാരോടും അധികൃതര്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.