Posted On
date_range Updated On
date_range ജിമ്മി ജോർജ് സ്മാരക വോളിബാൾ ടൂർണമെൻറ് ഇന്ന് തുടങ്ങും
അബൂദബി: അബൂദബി കേരള സോഷ്യൽ സെൻറർ (കെ.എസ്.സി) യു.എ.ഇ എക്സ്ചേഞ്ചുമായി ചേർന്ന് സംഘടിപ്പിക്കുന്ന 23ാമത് ജിമ്മി ജോ ർജ് സ്മാരക അന്താരാഷ്്ട്ര വോളിബാൾ ടൂർണമെൻറ് ചൊവ്വാഴ്ച അബൂദബി എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും. 25 വരെ നീണ്ടുനിൽക്കുന്ന ടൂർണമെൻറിൽ എല്ലാ ദിവസവും രാത്രി 8.30ന് മത്സരം ആരംഭിക്കും. പ്രവേശനം സൗജന്യമാണ്. ഇന്ത്യ, യു.എ.ഇ, ഇറാൻ, പാക്കിസ്താൻ, ഈജിപ്ത്, െലബാനാൻ, ക്യൂബ, റഷ്യ, സെർബിയ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ^അന്തർദേശീയ താരങ്ങൾ അണിനിരക്കുന്ന ആറ് ടീമുകളാണ് ടൂർണമെൻറിൽ മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.