അബൂദബി: മിഡിലീസ്റ്റ് സന്ദർശനത്തിെൻറ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഞായറാഴ്ച യു.എ.ഇയിലെത്തും. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ചർച്ച നടത്തുന്ന ആബെ ‘യു.എ.ഇയിലെ വൈവിധ്യവത്കരണവും പരിഷ്കരണവും’ വിഷയത്തിലെ സാമ്പത്തിക ഫോറത്തിലും പെങ്കടുക്കും. യു.എ.ഇയും ജപ്പാനും തമ്മിലെ സാമ്പത്തിക ബന്ധം ശാക്തീകരിക്കുന്നതിനുള്ള മാർഗങ്ങൾ ഫോറം ചർച്ച ചെയ്യും.
യു.എ.ഇക്ക് പുറമെ ജോർദാൻ, ഫലസ്തീൻ, ഇസ്രായേൽ രാജ്യങ്ങളും ആബെ സന്ദർശിക്കും. ജോർദാൻ പ്രസിഡൻറ് അബ്ദുല്ല രാജാവ്, പ്രധാനമന്ത്രി ഹാനി മുൽകി, ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി അദ്ദേഹം ചർച്ച നടത്തും. ഉൗർജ സുരക്ഷയുടെ കാര്യത്തിൽ മിഡിലീസ്റ്റ് ജപ്പാന് ഏറെ പ്രധാനമാണെന്ന് കഴിഞ്ഞയാഴ്ച നടന്ന പാർലമെൻററി യോഗത്തിൽ ആബെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.