5ജിയിലേക്ക്​ മാറുന്നു; മൂന്ന്​ മാസം സേവന  തടസ്സത്തിന്​ സാധ്യതയെന്ന്​ ഇത്തിസലാത്ത്​

അബൂദബി: യു.എ.ഇയുടെ ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്തി​​​​െൻറ നെറ്റ്‍വര്‍ക്ക് സേവനങ്ങളില്‍ അടുത്ത മൂന്ന് മാസം തടസ്സങ്ങളുണ്ടാകാന്‍ സാധ്യതയെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. 5ജി നെറ്റ്​വർക്കിലേക്ക്​ മാറുന്നതടക്കമുള്ള പരിഷ്കരണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.ലോകത്ത് ആദ്യമായി 5 ജി സേവനങ്ങള്‍ക്ക് തുടക്കമിടാന്‍ തയാറെടുക്കുന്ന രാജ്യമാണ് യു.എ.ഇ. 5 ജി സേവനങ്ങൾ ലഭ്യമാകാൻ നെറ്റ്‍വര്‍ക്ക് മുതല്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോൺ വരെ മാറേണ്ടി വരും. 5 ജിക്ക്​ അനുയോ​ജ്യമായ സ്മാര്‍ട്ട്​ ഫോണുകള്‍ അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതോടെ ബ്രോഡ്ബാന്‍ഡ് ഇൻറര്‍നെറ്റ് കണക്​ഷനേക്കാള്‍ വേഗതയില്‍ മൊബൈല്‍ ഇൻറര്‍നെറ്റിലൂടെ ഡൗണ്‍ലോഡ്^അപ്‍ലോഡ് സൗകര്യം സാധ്യമാകുമെന്നും ഇത്തിസലാത്ത് അറിയിച്ചു. പരിഷ്കരണ നടപടികളുടെ ഭാഗമായുണ്ടാകുന്ന തടസ്സങ്ങളില്‍ ഇത്തിസലാത്ത് ഖേദം പ്രകടിപ്പിച്ചു.

Tags:    
News Summary - ithisalath network- uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.