Posted On
date_range Updated On
date_range ശരീഅത്ത് നിയമലംഘനം; ഇസ്ലാമിക് ബാങ്കിന് വിലക്ക്
ദുബൈ: ശരീഅത്ത് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ പ്രമുഖ ഇസ്ലാമിക് ബാങ്കിന് യു.എ.ഇ സെൻട്രൽ ബാങ്ക് വിലക്കേർപ്പെടുത്തി. ആറു മാസത്തേക്ക് പുതിയ ഇടപാടുകാർക്ക് അക്കൗണ്ട് അനുവദിക്കരുതെന്നാണ് നിർദേശം. ബാങ്കിനെതിരെ 35 ലക്ഷം ദിർഹം പിഴയും സെൻട്രൽ ബാങ്ക് ചുമത്തി. ബാങ്കിൽ നടത്തിയ മേൽനോട്ട പരിശോധനയിൽ ഇസ്ലാമിക് ബാങ്കിങ് സേവനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ശരീഅത്ത് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതായി സെൻട്രൽ ബാങ്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.