അൽെഎൻ: അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ (െഎ.എസ്.സി) കലാവിഭാഗം ‘മ്യൂസിക് ഫ്ലവേഴ്സ്’ പ്രവർത്തനോദ്ഘാടനം ഗൗരി സജിത്ത് ഗാനമാലപിച്ച് നിർവഹിച്ചു. അൽഐനിലെ ഇന്ത്യൻ സമൂഹത്തിെൻറ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് മ്യൂസിക് ഫ്ലവേഴ്സ്ന് തുടക്കം കുറിച്ചത്. കരോകെ സോങ്, സിനിമാറ്റിക് ഡാൻസ്, നാടൻ കലകൾ, മാപ്പിളപ്പാട്ട്, അന്താക്ഷരി, ഗസൽ, സിനിമാഗാനങ്ങൾ തുടങ്ങിയവ മ്യൂസിക് ഫ്ലവേഴ്സിലൂടെ അവതരിപ്പിക്കാമെന്ന് ഐ.എസ്.സി കലാവിഭാഗം സെക്രട്ടറി ജാബിർ ബീരാൻ അറിയിച്ചു.
ഉദ്ഘാടന സംഗമത്തിൽ ഐ.എസ്.സി ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡൻറ് അഷ്റഫ് വി. വളാഞ്ചേരി അധ്യക്ഷത വഹിച്ചു. ട്രഷറർ സന്തോഷ് പയ്യന്നൂർ, വനിതാ വിഭാഗം സെക്രട്ടറി സോണിലാൽ, നൗഷാദ് വളാഞ്ചേരി, മഞ്ജിത്ത് സിങ്ങ്, കെ.വി. ഈ സ, സുബിരാജ് , റസിയ ഇഫ്തികർ എന്നിവർ സംസാരിച്ചു. അസിസ്റ്റൻറ് സെക്രട്ടറി ദുരൈ രാജ് നന്ദി പറഞ്ഞു. തുടർന്ന് ഗാനമഞ്ജരി അറങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.