ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ സംഘടിപ്പിച്ച ഓണാഘോഷം
Posted On
date_range Updated On
date_range ഐ.എസ്.സി ഫുജൈറ ഓണാഘോഷം
ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഐ.എസ്.സി പ്രസിഡന്‍റ് ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് മാത്യു ജോൺ സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്തു.
ഐ.എസ്.സി സെക്രട്ടറി സന്തോഷ് കെ. മത്തായി, ഷാർജ ഐ.എ.എസ് ജനറൽ സെക്രട്ടറി നസീർ ടി.വി, ഫുജ് സിങ് ജനറൽ മാനേജർ അംജൂം ബേഗ്, ഐ.എസ്.സി ഭാരവാഹികളായ സുഭഗൻ തങ്കപ്പൻ, ഒ. മനാഫ്, സഞ്ജീവ് മേനോൻ, മുഹമ്മദ് നസീറുദ്ദീൻ, വി.എം. സിറാജ് തുടങ്ങിയവർ സംബന്ധിച്ചു. പിന്നണി ഗായിക സുമി അരവിന്ദും സംഘവും നയിച്ച ഓണം സംഗീതവിരുന്നും ഐ.എസ്.സി വനിത വിഭാഗത്തിന്‍റെ പൂക്കളവും ഓണസദ്യയും ആഘോഷങ്ങൾക്ക് നിറം പകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.