ഇന്ത്യന്‍ സോഷ്യൽ ക്ലബിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം
Posted On
date_range Updated On
date_range ഐ.എസ്.സി ഫുജൈറ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഫുജൈറ: സാഹോദര്യത്തിന്റെയും ദേശാഭിമാനത്തിന്റെയും നിറവില്‍ ഫുജൈറ ഇന്ത്യന്‍ സോഷ്യൽ ക്ലബ് രാജ്യത്തിന്റെ 78ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ പാസ്പോർട്ട് കോൺസൽ സുനിൽ കുമാർ ദേശീയ പതാക ഉയർത്തി രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. ഐ.എസ്.സി വൈസ് പ്രസിഡന്റ് സഞ്ജീവ് മേനോൻ അധ്യക്ഷത വഹിച്ചു.
അഡ്വൈസർ ഡോ. പുത്തൂർ റഹ്മാൻ ആശംസകൾ നേർന്നു. ഐ.എസ്.സി ഭാരവാഹികൾ, ലേഡീസ് ഫോറം അംഗങ്ങൾ തുടങ്ങി നിരവധി ആളുകൾ സംബന്ധിച്ചു. ഐ.എസ്.സി ജനറൽ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും കോൺസൽ സെക്രട്ടറി അഷോക് മൂൽചന്ദാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.