ഷാർജ: ഷാർജയിലെ വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സഹിഷ്ണുത ദിനം ആചരിച്ചു. സോഷ്യൽ സർവിസസ് ഡിപ്പാർട്മെൻറ് ഷാർജയിലെ പ്രധാന കെട്ടിടത്തിെൻറയും മറ്റ് ശാഖകളുടെയും മുൻവശത്ത് 35 ഗാഫ് തൈകൾ നട്ടുപിടിപ്പിച്ചു.
യു.എ.ഇയുടെ സംസ്കാരത്തിലെ സഹിഷ്ണുതയുടെ സത്ത ഉൾക്കൊള്ളുന്നുവെന്നതാണ് ഗാഫ് തിരഞ്ഞെടുക്കുന്നതിന് പിന്നിലെ കാരണമെന്ന് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്മെൻറ് ഡയറക്ടർ സുമയ അൽ ഹൊസാനി പറഞ്ഞു. സഹിഷ്ണുതയുടെ മാതൃകയാണ് യു.എ.ഇയെന്നും 200ലധികം ദേശക്കാർക്ക് അത് ആതിഥേയത്വം വഹിക്കുന്നുണ്ടെന്നും അവരെല്ലാം ഐക്യത്തിലും സമാധാനത്തിലും ജീവിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഗാഫ് തൈകൾ നട്ടാണ് ഹംറിയ നഗരസഭ സഹിഷ്ണുതയുടെ മഹത്വം കൊണ്ടാടിയത്. അൽ ദൈദ് കൾചറൽ ആൻഡ് സ്പോർട്സ് ക്ലബ് കളിക്കാരുടെയും കേഡർമാരുടെയും സാന്നിധ്യത്തിൽ, സഹിഷ്ണുതയും ക്ഷമയും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.