21-???? ????? ??? ???? ????? ????????? ?????????? ??????????? ????? ??? ?????? ??? ?????????????

ഇൻറർ സ്​കൂൾ ഇസ്​ലാമിക്​ മത്സരം: ദാറുൽ ഹുദ ചാമ്പ്യന്മാർ

അൽഐൻ: 21-ാമത് ദാറുൽ ഹുദ ഇൻറർ സ്കൂൾ ഇസ്​ലാമിക മത്സരം ദാറുൽ ഹുദ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ പ്രിൻസിപ്പൽ ആറ്റക്കോയ തങ്ങൾ സ്വാഗതം പറഞ്ഞു. ഔഖാഫ് ഇമാം സാബിർ അത്താസ് ബദർ ഉദ്ഘാടനം ചെയ്തു. ദാറുൽ ഹുദ സ്കൂൾ ചെയർമാൻ വി.പി. പൂക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ദാറുൽ ഹുദ സ്കൂൾ മാനേജിങ്​ ഡയറക്ടർ ഇ.കെ. മൊയ്തീൻ ഹാജി, സ്കൂൾ പി.ആർ.ഒ ഇ.കെ. അബ്​ദുൽ മജീദ് ഹുദവി എന്നിവർ സംസാരിച്ചു. അൽഐൻ സോണിലെ എട്ട് സി.ബി.എസ്.ഇ സ്കൂളുകൾ മാറ്റുരച്ച മത്സരത്തിൽ ദാറുൽ ഹുദ സ്കൂൾ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം ഇന്ത്യൻ സ്കൂളും മൂന്നാം സ്ഥാനം ഒൗർ ഓൺ സ്കൂളും കരസ്ഥമാക്കി. സ്കൂൾ വൈസ് പ്രിൻസിപ്പൽ അയ്യൂബ് ഖാൻ നന്ദി പറഞ്ഞു.
Tags:    
News Summary - inter school islamic compitition uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.