സ്വദേശി കലാകാരന്മാരെ മേജർ ജനറൽ അൽ ഷംസി ആദരിക്കുന്നു
Posted On
date_range Updated On
date_range സ്വദേശി കലാകാരന്മാരെ ആദരിച്ചു
ഷാർജ: വിവിധ കലാരംഗങ്ങളിലെ സംഭാവനകളും കമ്യൂണിറ്റി പങ്കാളിത്തവും അംഗീകരിച്ച് സ്വദേശി കലാകാരന്മാരായ അബ്ദുല്ല സൈദ്, ജുമ അലി എന്നിവരെ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി ആദരിച്ചു. ഹാസ്യരംഗത്ത് അവരുടെതായ മുദ്ര പതിപ്പിച്ചതും പ്രേക്ഷകരിൽ നല്ല സ്വാധീനം ചെലുത്തിയതും സ്വദേശി കലയെ സമ്പന്നമാക്കാനുള്ള അവരുടെ നിരന്തരമായ ശ്രമത്തെയും അൽ ഷംസി പ്രശംസിച്ചു. മേജർ ജനറൽ അൽ ഷംസി സ്വീകരിച്ച ആതിഥ്യമര്യാദക്കും ഊഷ്മളമായ സ്വീകരണത്തിനും രണ്ടുപേരും നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.