??????????? ????? ??????????? ????????? ????????? ???????? ????????????? ???????? ????????????????????

ഇന്ത്യന്‍ ട്രാവല്‍ ഏജന്‍റുമാരുടെ വാര്‍ഷിക സമ്മേളനം തുടങ്ങി

അബൂദബി: ട്രാവല്‍ ഏജന്‍റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ടായ്) 63ാമത് വാര്‍ഷിക സമ്മേളനം അബൂദബിയില്‍ തുടങ്ങി. എമിറ്റേറ്റ്സ് പാലസ് ഹോട്ടലില്‍ നടക്കുന്ന സമ്മേളനം ഒക്ടോബര്‍ 17 വരെ നീണ്ടുനില്‍ക്കും. 600ഓളം ടായ് പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
വിദേശ രാജ്യങ്ങളില്‍നിന്നത്തെുന്ന അതിഥികള്‍ക്കായി ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലകളൊരുക്കിയ അബൂദബിക്ക് ഇന്ത്യന്‍ മാര്‍ക്കറ്റ് പരമപ്രധാനമാണെന്ന് അബൂദബി വിനോദസഞ്ചാര-സാംസ്കാരിക അതോറിറ്റി (ടി.സി.എ) ഡയറക്ടര്‍ ജനറല്‍ സൈഫ് സഈദ് ഗോബാശ് പറഞ്ഞു. സമ്മേളനത്തിനത്തെിയ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 പകുതിയായപ്പോഴേക്ക് 152,423 ഇന്ത്യക്കാര്‍ അബൂദബിയിലെ ഹോട്ടലുകളില്‍ താമസിച്ചുവെന്നാണ് കണക്ക്. 2015നെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണിത്. ശരാശരി മൂന്ന് മുതല്‍ നാല് ദിവസം വരെയാണ് ഇന്ത്യക്കാര്‍ ഹോട്ടലില്‍ താമസിക്കുന്നത്. 15 ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍നിന്നായി 300ലധികം വിമാനങ്ങള്‍ ആഴ്ചയില്‍ അബൂദബിയിലേക്ക് സര്‍വീസ് നടത്തുന്നതിനാല്‍ ഇന്ത്യക്കാര്‍ക്ക് ഹ്രസ്വകാല അവധി ചെലവഴിക്കാനും വിവാഹാഘോഷങ്ങള്‍ക്കും ലോകോത്തര നിലവാരമുള്ള യോഗങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും  എമിറേറ്റ് ഏറെ അനുയോജ്യമാണ്. 
നാല് മണിക്കൂറില്‍ കുറഞ്ഞ വിമാനയാത്രയേ ഇന്ത്യയില്‍നിന്ന് അബൂദബിയിലേക്ക് വേണ്ടിവരുന്നുള്ളൂ.ആഢംബര നഗരം, യാസ് ഐലന്‍ഡ് വിനോദങ്ങള്‍, യുനെസ്കോ ലോക പൈതൃക സ്ഥലമായ അല്‍ഐന്‍, മികച്ച മരുഭൂ-ദ്വീപ് റിസോര്‍ട്ടുകള്‍ തുടങ്ങി വിവിധ തരത്തിലുള്ള യാത്ര നടത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിറ്റി ടൂറുകള്‍, യാസ് ഐലന്‍ഡ് ടൂര്‍, ഫെരാറി വേള്‍ഡ് അബൂദബി ഉള്‍പ്പടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം എന്നിവയും പ്രതിനിധികള്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബറില്‍ അബൂദബിയില്‍ നടക്കുന്ന മുഖ്യ യാത്രാനുബന്ധ സമ്മേളനങ്ങളില്‍ രണ്ടാമത്തേതാണിത്. ഒക്ടോബര്‍ പത്ത് മുതല്‍ 12 വരെ ബ്രിട്ടീഷ് ട്രാവല്‍ ഏജന്‍റുമാരുടെ സമ്മേളനം നടന്നിരുന്നു.
Tags:    
News Summary - indian travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.