പ്രതീക്ഷയോടെ ഇന്ത്യൻ സമൂഹം

അബൂദബി: മോദിയുടെ രണ്ടാം യു.എ.ഇ സന്ദർശനത്തിൽ വ്യവസായികൾ ഉൾപ്പെടെ ഇന്ത്യൻ സമൂഹം വൻ പ്രതീക്ഷയിൽ. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്​തിപ്പെടാനും അതുവഴി യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തിന്​ ​പ്രയോജനകരമായ നടപടികൾ യു.എ.ഇ സർക്കാറിൽനിന്ന്​ ഉണ്ടാകാനും സന്ദർശനം വഴിയൊരുക്കുമെന്നാണ്​ പ്രത്യാശ. മോദിയുടെ രണ്ടാം സന്ദർശനം ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്​തിപ്പെടുത്തുമെന്ന്​ ലുലു ഗ്രൂപ്പ്​ ചെയർമാനും അബൂദബി ചേംബർ ഒാഫ്​ കോമേഴ്​സ്​ അംഗവുമായ എം.എ. യൂസുഫലി അഭിപ്രായപ്പെട്ടു. ഇതുവരെ ഇന്ത്യ ഒരു നിക്ഷേപ സ്​ഥലമായി മാത്രമാണ്​ പരിഗണിക്കപ്പെട്ടിരുന്നത്​.

എന്നാൽ, ഇൗയിടെയായി ഇന്ത്യൻ വ്യവസായികളെ യു.എ.ഇയിൽ നിക്ഷേപം നടത്താനും ഇവിടെ പ്രവർത്തിക്കാനും അധികൃതർ ക്ഷണിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയിൽ യു.എ.ഇക്കുള്ള വിശ്വാസമാണ്​ ഇത്​ കാണിക്കുന്നത്​. മോദിയുടെ സന്ദർശനത്തോടെ തുറക്കപ്പെടുന്ന പുതിയ സഹകരണ മേഖലകളിലേക്ക്​ ബിസിനസുകാർ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ സന്ദർശനം ഇന്ത്യയിലെയും യു.എ.ഇയിലെയും ബിസിനസ്​ മേഖലക്ക്​ ഉൗർജം പകരുമെന്ന്​ ബി.ആർ.എസ്​ ​വെഞ്ചേഴ്​സ്​ ചെയർമാൻ ബി.ആർ. ഷെട്ടി അഭിപ്രായപ്പെട്ടു. 

ഞായറാഴ്​ച ദുബൈയിൽ ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്ന പരിപാടിയിൽ അബൂദബിയിലെ ആദ്യ ക്ഷേത്രത്തി​​​െൻറ ശിലാന്യാസം മോദി പ്രതീകാത്​മകമായി നിർവഹിക്കുകയാണ്​. യു.എ.ഇയുടെ സഹിഷ്​ണുതയുടെ ഉദാഹരണമാണ്​ ക്ഷേത്രത്തിന്​ സ്​ഥലം അനുവദിച്ച നടപടി. 40 മില്യൻ ദിർഹത്തിൽ കുറയാത്ത ചെലവിലായിരിക്കും ക്ഷേത്രത്തി​​​െൻറ നിർമാണം. ഏത്​ മതക്കാർക്കും അവിടെ വന്ന്​ പ്രാർഥന നടത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Indian society with expect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.