അജ്മാന്‍ :യു.എ.ഇയിലെ ഇന്ത്യന്‍ സ്കൂളുകളുടെ വേനല്‍ അവധിക്കാലം വിദ്യാർഥികള്‍ക്ക് 80 ദിവസവും, അധ്യാപകര്‍ക്ക് 60 ദിവസവുമായി അടുത്ത അധ്യയന വര്‍ഷത്തേക്ക് വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചു. വിദ്യാർഥികള്‍ക്ക് ജൂണ്‍ 22നും അധ്യാപകര്‍ക്ക് ജൂലായ് അഞ്ചിനും സ്‌കൂളുകള്‍ അടക്കും.
മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ സെപ്തംബര്‍ പത്തിനു തുറക്കും. എന്നാല്‍ അധ്യാപകര്‍ സെപ്തംബര്‍ അഞ്ചിന് സ്കൂളുകളില്‍ ഹാജരാകണം. അടുത്ത കാലത്ത് ആദ്യമായാണ് വേനല്‍ അവധി ഇത്രയധികം ലഭിക്കുന്നത്.
ചെറിയ പെരുന്നാളും വലിയ പെരുന്നാളും ഈ അവധിയില്‍ ലഭിക്കുമെന്നതിനാല്‍ നാട്ടിലേക്ക് പോകുന്നവര്‍ ഏറെ ആഹ്ലാദിക്കുന്നുണ്ടെങ്കിലും വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ ഭീമമായി ഉയര്‍ത്തിയതിനാല്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്. പുതിയ അധ്യയനവര്‍ഷ കലണ്ടര്‍ അനുസരിച്ച്, ഡിസംബര്‍ 14 മുതല്‍ 31വരെ ശൈത്യ കാല അവധിയും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.