ഇന്ത്യന്‍ മീഡിയ അബൂദബിയുടെ പ്രവര്‍ത്തനോദ്ഘാടന പോസ്റ്റർ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് മാനേജിങ്
ഡയറക്ടര്‍ അദീബ് അഹമ്മദ് പ്രകാശനം ചെയ്യുന്നു
ഇന്ത്യന്‍ മീഡിയ അബൂദബി പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 16ന്
അബൂദബി: ഇന്ത്യന്‍ മീഡിയ അബൂദബിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 16ന് അബൂദബി റോയല്‍ മെറീഡിയന് ഹോട്ടലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യൻ എംബസി ഉന്നത ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും സംബന്ധിക്കുന്ന പരിപാടി കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര് ഉദ്ഘാടനം ചെയ്യും.
ഇതുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പ്രകാശനം ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് നിര്‍വഹിച്ചു. ഇന്ത്യന്‍ മീഡിയ അബൂദബി പ്രസിഡന്റ് സമീര്‍ കല്ലറ, ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം, ട്രഷറര്‍ ഷിജിന കണ്ണദാസ്, ലുലു എക്സ്ചേഞ്ച് മാര്‍ക്കറ്റിങ് മാനേജര്‍ അസീം ഉമ്മര്‍, ഐ.എം.എ പ്രവര്‍ത്തക സമിതി അംഗങ്ങളായ അനില്‍ സി. ഇടിക്കുള, വിഷ്ണു നാട്ടായിക്കൽ, പി.എം അബ്ദുറഹ്മാന്, എന്‍.എ.എം ജാഫര്‍ തുടങ്ങിയവർ പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.