‘ഓണം മൂഡ് 2025’ സംഗമത്തിന് നേതൃത്വം നൽകിയ ഐ.ഐ.ഐ.എസ്.എ.എഫ് ഭാരവാഹികൾ
Posted On
date_range Updated On
date_range ഇന്ത്യൻ ഇസ്ലാഹി ഇസ്ലാമിക് സ്കൂൾ ഓണാഘോഷം
അബൂദബി: ഇന്ത്യൻ ഇസ്ലാഹി ഇസ്ലാമിക് സ്കൂൾ അബൂദബി അലുമ്നി ഫോറം (ഐ.ഐ.ഐ.എസ്.എ.എഫ്) ഓണാഘോഷം സംഘടിപ്പിച്ചു. ‘ഓണം മൂഡ് 2025’ എന്ന പേരിൽ നടത്തിയ ആഘോഷത്തിൽ യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പൂർവവിദ്യാർഥികൾ പങ്കെടുത്തു. ഒക്ടോബർ 19ന് അബൂദബിയിൽ നടന്ന സംഗമം, ഗൃഹാതുരമായ ഓർമകൾ പങ്കുവെച്ചും സൗഹൃദം പുതുക്കിയും അംഗങ്ങൾക്ക് വേറിട്ട അനുഭവമായി. പൂർവ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാ-സാംസ്കാരിക പരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.