ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ വിഷു-ഈസ്റ്റർ ആഘോഷങ്ങൾ പ്രസിഡന്‍റ്​ സജ്ജാദ് നാട്ടിക ഉദ്​ഘാടനം

ചെയ്യുന്നു

ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ വിഷു-ഈസ്റ്റർ ആഘോഷം

ഉമ്മുൽഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ വിഷു-ഈസ്റ്റർ ആഘോഷങ്ങൾ വൈവിധ്യമാർന്ന കലാപരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടികൾക്ക്​ നേതൃത്വം നൽകിയത്​ കലാ വിഭാഗമായിരുന്നു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ആഘോഷങ്ങൾ സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും ആഘോഷവേദിയായി മാറിയതായി ഭാരവാഹികൾ അറിയിച്ചു.

ശൈഖ്​ സഊദ്​ ബിൻ റാശിദ്‌ അൽ മുഅല്ല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്‍റ്​ സജ്ജാദ് നാട്ടിക അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി അസീം അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റ്​ ഷനൂജ് നമ്പ്യാർ, ആർട്സ് വിങ് കോർഡിനേറ്റർ ബോണി ജെ സീനിയർ എന്നിവർ ആശംസകൾ നേർന്നു. ജോയിന്‍റ്​ സെക്രട്ടറി ടി.വി പ്രസൂദൻ നന്ദി രേഖപ്പെടുത്തി.

വിഷുവിന്‍റെയും ഈസ്റ്ററിന്‍റെയും സാംസ്‌കാരിക-ആത്മീയ സന്ദേശങ്ങളെ ഒരുമിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ വിങ്ങുകളുടെ നേതൃത്വത്തിൽ ഗാന-നൃത്ത അവതരണങ്ങൾ, നാടൻ കലാപരിപാടികൾ എന്നിവ അരങ്ങേറി. കായികവിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ പുതുതായി പണി തീർത്ത ഇൻഹൗസ് സ്പോർട്ട്സ് അരീനയും പുതുക്കിയ ജിംനേഷ്യം സെന്‍ററും പ്രസിഡന്‍റ്​ സജാദ് നാട്ടിക അംഗങ്ങൾക്കായി തുറന്നു കൊടുത്തു.

Tags:    
News Summary - Indian Association Umm Al Quwain: Vishu-Easter Celebration"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.