അൽമായ സൂപ്പർമാർക്കറ്റിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ അംബാസഡർ പവൻ കപൂറിനെ സ്വീകരിക്കുന്നു 

ഇന്ത്യൻ അംബാസഡർ അൽമായ സൂപ്പർമാർക്കറ്റ്​ സന്ദർശിച്ചു

ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ ദുബൈയിലെ അൽമായ സൂപ്പർമാർക്കറ്റ് സന്ദർശിച്ചു. അൽമായ ഗ്രൂപ് ഡയറക്​ടറും പാർട്​ണറുമായ കമൽ വചനി അംബാസഡറെ സ്വീകരിച്ചു. യു.എ.ഇയിൽ ഇന്ത്യൻ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അൽമായയെ അംബാസ​ഡർ അഭിനന്ദിച്ചു.

ഇന്ത്യൻ ബ്രാൻഡുകളെ ​സഹായിക്കുന്നത്​ തുടരുമെന്നും ഗൾഫ്​ മേഖലയിൽ മികച്ചഘടനയുള്ള സ്​ഥാപനമാണ്​ തങ്ങളുടെ ഗ്രൂപ്പെന്നും കമൽ വചനി പറഞ്ഞു. ഗൾഫ്​ രാജ്യങ്ങളിൽ 50 ലേറെ സൂപ്പർമാർക്കറ്റുകൾ നിലവിലുള്ള ഗ്രൂപ്പാണ്​ അൽമായ. ഇതിന്​ പുറമെ മറ്റു ബിസിനസുകളിലും ​ഗ്രൂപ്പിന്​ പങ്കാളിത്തമുണ്ട്​. സൂപ്പർ മാർക്കറ്റ്​ സന്ദർശിച്ച അംബാസഡർക്ക്​ കമൽ വചനി നന്ദിയറിയിച്ചു.

Tags:    
News Summary - Indian Ambassador visits Almaya Supermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.