ദുബൈ:ഇന്ത്യയും യു.എ.ഇയും സൗഹൃദത്തിെൻറയും സഹിഷ്ണുതയുടെയും മാതൃകാ ദേശങ്ങളാണെന്ന് ദുബൈ ഇൻറര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി വൈസ് പ്രസിഡൻറ് ഡോ.സഈദ് അബ്ദുല്ല ഹാരിബ് പറഞ്ഞു. ഇബ്രാഹിം ഖലീൽ ഹുദവിയുടെ പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ ഭാഷണവും ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥനയും നടത്തി. കെ.എം.സി.സി. പ്രസിഡൻറ് പി.കെ.അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു.
യു.എ.ഇ. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളെറ്റില്‍, ഭാരവാഹികളായ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, മുസ്തഫ മുട്ടുങ്ങല്‍, സൂപ്പി പാതിരിപ്പറ്റ, കായക്കൊടി ഇബ്രാഹിം മുസ്ലിയാര്, റീജന്‍സി ഗ്രൂപ്പ് എം.ഡി ഡോ: അന്‍വര്‍ അമീന്‍ ചേലാട്ട്, വണ്‍-ടു-ത്രീ കാര്‍ഗോ എം.ഡി മുനീര്‍, അഡ്വ: സാജിദ് അബൂബക്കര്‍, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍ ഹാജി, എം.എ. മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍ തോട്ടുംഭാഗം, എന്‍.കെ. ഇബ്രാഹിം, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ആര്‍. അബ്ദുല്‍ ശുക്കൂര്‍, ഇസ്മായില്‍ അരൂക്കുറ്റി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദുബൈ കെ.എം.സി.സി. വളണ്ടിയര്‍ വിംഗ് അംഗങ്ങളായ പി.ടി.എം. വില്ലൂര്‍, അബ്ദുല്‍ മുനീര്‍ തയ്യില്‍ എന്നിവരെ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. ദുബൈ കെ.എം.സി.സി. സെക്രട്ടറി ഇരുവരെയും സദസ്സിന് പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ട്രഷറര്‍ എ.സി. ഇസ്മായില്‍ നന്ദിയും പറഞ്ഞു. സഫവാന്‍ ഹംസ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.