സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി സോനാപൂരിലെ ലേബർ ക്യാമ്പിൽ ഒ.ഐ.സി.സി ഗ്ലോബൽ കൺവീനർ
അഡ്വ. ഹാഷിക് തൈക്കണ്ടി കേക്ക് മുറിക്കുന്നു
ലേബർ ക്യാമ്പിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇൻകാസ് യൂത്ത് വിങ്
ദുബൈ: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനം ഇൻകാസ് യൂത്ത് വിങ് ദുബൈ സോനാപൂരിലെ ലേബർ ക്യാമ്പിൽ ആഘോഷിച്ചു. ഇരുന്നൂറോളം തൊഴിലാളികൾ ആഘോഷത്തിൽ പങ്കെടുത്തു.
ഇൻകാസ് യൂത്ത് വിങ് പ്രസിഡന്റ് ഷബ്നാസ് ഉരുവച്ചാലിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പൊതുയോഗം ഒ.ഐ.സി.സി ഗ്ലോബൽ കൺവീനർ അഡ്വ. ഹാഷിക് തൈക്കണ്ടി ഉദ്ഘാടനം ചെയ്തു. ഇൻകാസ് യൂത്ത് വിങ് ജനറൽ സെക്രട്ടറി ശ്രീകുമാർ എം. ബാലചന്ദ്രൻ, ട്രഷറർ ജോജിത് ജോസ്, ഐ.വൈ.സി. കോഓഡിനേറ്റർ ജിജോ ചിറക്കൽ എന്നിവർ ആശംസ നേർന്നു.
ഇൻകാസ് യൂത്ത് വിങ് എക്സിക്യൂട്ടിവ് കമ്മിറ്റി ഭാരവാഹികളായ നജ കബീർ, സജിത്ത് എബ്രഹാം, റിനു മാത്യു പുളിമൂട്ടിൽ, തൗഫീഖ് താഹ, നിതിൻ ജോൺ, പ്രജീഷ് വിളയിൽ, അലാം ഷാ ലത്തീഫ്, മാത്യു ജേക്കബ്, മുഹമ്മദ് ഹസൻ, ഷിബിൻ ജോസ്, ഷബീർ വക്കാരത്ത്, താരീഖ് ബഷീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.