Posted On
date_range Updated On
date_range ഇൻകാസ് നേതാവ് ടി.ആർ. സതീഷ് കുമാർ അന്തരിച്ചു
ഫുജൈറ: യു.എ.ഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ടി.ആർ സതീഷ് കുമാർ (65) നാട്ടിൽ അന്തരിച്ചു.
തൃശൂർ കോട്ടപ്പുറം രാഗമാലികാപുരം സ്വദേശിയാണ്. സംസ്കാരം നാളെ രാവിലെ 11 ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. 45 വർഷത്തിലേറെ യു.എ.ഇ പ്രവാസിയായിരുന്ന സതീഷ് കുമാർ ഫുജൈറയിലെ സാമൂഹിക പ്രവർത്തനരംഗത്ത് സജീവമായിരുന്നു. ചികിൽസക്കായി മാസങ്ങൾക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
ഭാര്യ: ശശികല. മക്കൾ: ശ്രുതി, കീർത്തി, ശ്വേത. മരുമക്കൾ: അജിത്, സിദ്ധാർഥ്, ആകാശ്. സതീഷ് കുമാറിന്റെ നിര്യാണത്തിൽ ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ.സി അബൂബക്കർ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.