കാസർകോട്​ സ്വദേശിയായ ഐ.എം.സി.സി നേതാവ്​ നിര്യാതനായി

ഫുജൈറ: ഐ.എം.സി.സി ഫുജൈറ കമ്മിറ്റി വൈസ് പ്രസിഡൻറും കാസർകോട് തൃക്കരിപ്പൂർ പൊറോപ്പാട്​ സ്വദേശിയുമായ കെ.സി. സുബൈർ (62) നിര്യാതനായി. 40 വർഷമായി ഫുജൈറയിൽ ഗ്യാസ് വിതരണ ബിസിനസ് നടത്തുകയായിരുന്നു. 10 ദിവസം മുമ്പാണ് നാട്ടിൽ നിന്നും എത്തിയത്. കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്നു.

എന്നാൽ, ​പരിശോധനഫലം നെഗറ്റിവായെങ്കിലും കുറച്ചു ദിവസമായി ഐ.സി.യുവിലായിരുന്നു. ഐ.എം.സി.സി ഫുജൈറ കമ്മിറ്റി വൈസ്​ പ്രസിഡൻറ്​, പൊറോപ്പാട് മഹല്ല് യു.എ.ഇ കമ്മിറ്റി വൈസ്​ പ്രസിഡൻറ്​ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഭാര്യ: താഹിറ. മക്കൾ: താജുദ്ദീൻ, റഹീസ, അബ്​ദുല്ല. മരുമക്കൾ: നൂറ, മുസമ്മിൽ, സുബൈർ.

Tags:    
News Summary - IMCC leader from Kasargod dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.