അബൂദബി: യമനിൽ സമാധാനം പൂനസ്ഥാപിക്കാനുള്ള ദൗത്യസേനയിൽ അംഗമായിരുന്ന ഇമറാത്തി പൈലറ്റിെൻറ വീരമൃത്യുവിൽ അനുശോചിച്ച് രാഷ്ട്രം. സാേങ്കതിക തകരാറിനെ തുടർന്ന് വിമാനം തകർന്നാണ് കാപ്റ്റൻ ഖാലിദ് മുഹമ്മദ് അൽ ഷെഹിയുടെ ജീവൻ നഷ്ടപ്പെട്ടതെന്ന് യു.എ.ഇ സായുധ സേനാ ജനറൽ കമാൻറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. കാപ്റ്റൻ ഷെഹിക്കു വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം ഫുജൈറ അൽ ഖുദ്ഫയിലെ ഷഹീദ് മസ്ജിദിൽ നടന്നു.
31 വയസുള്ള അദ്ദേഹത്തിന് ഒമ്പതു മാസം പ്രായമുള്ള മകളടക്കം മൂന്ന് കുഞ്ഞുങ്ങളുണ്ടായിരുന്നു. വിജയമോ രക്തസാക്ഷിത്വമോ ലഭിക്കാനായി പ്രാർഥിക്കണമെന്നായിരുന്നു കാപ്റ്റൻ സുഹൃത്തുക്കൾക്ക് അവസാനമായി അയച്ച സന്ദേശം. കഴിഞ്ഞ മാസം നാല് ഇമറാത്തി സൈനികർ രക്തസാക്ഷികളായിരുന്നു.
രാഷ്ട്ര പിതാവ് ശൈഖ് സായിദിെൻറ പേരമകൻ ശൈഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കും സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.