ഇമാം സയീദ് ബിൻ മൻസൂർ പള്ളി
Posted On
date_range Updated On
date_range ഇമാം സയീദ് ബിൻ മൻസൂർ പള്ളി തുറന്നു
ഷാർജ: അൽഖൂസിലെ ഇമാം സയീദ് ബിൻ മൻസൂർ പള്ളി ഉദ്ഘാടനം ചെയ്തു. ഷാർജ ഇസ്ലാമികകാര്യ വകുപ്പാണ് പള്ളി തുറന്നത്. റമദാനെ വരവേൽക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് അൽഖൂസ് ഏരിയയിൽ 450ലധികം വിശ്വാസികൾക്കായി പള്ളി തുറന്നത്. 3,517 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പള്ളി നിർമിച്ചിരിക്കുന്നത്.
ഒരേസമയം 450ലധികം പുരുഷൻമാർക്കും 65ലധികം സ്ത്രീകൾക്കും നമസ്കരിക്കാൻ സൗകര്യമുണ്ട്. ഇസ്ലാമിക് അഫയേഴ്സ് ഡിപ്പാർട്മെന്റ് മേധാവി അബ്ദുല്ല ഖലീഫ യാറൂഫ് അൽ സബൂസി, ഉദ്യോഗസ്ഥർ, പള്ളി പണിയാൻ സഹായിച്ചവർ ഉൾപ്പെടെ നിരവധി പേർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.