തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത്​ പൊ​ലീ​സ്​

ദു​ബൈ: സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ പൊ​ലീ​സ്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഇ​ഫ്​​താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ചു. ത​ല​ബാ​ത്ത്​-​യു.​എ.​ഇ​യു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ 11,000 കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​ണ്​ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ദു​ബൈ​യി​ലെ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​തു സു​ര​ക്ഷാ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണം വ​ള​ർ​ത്തു​ന്ന​തും സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ്​ ‘റ​മ​ദാ​ൻ അ​ൽ​ഖൈ​ർ’ എ​ന്ന്​ പേ​രി​ട്ട പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​നു​ക​മ്പ, ഐ​ക്യ​ദാ​ർ​ഢ്യം എ​ന്നി​ങ്ങ​നെ മൂ​ല്യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​താ​യി സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ബു​ത്തി അ​ഹ​മ്മ​ദ് ബി​ൻ ദ​ർ​വി​ഷ് അ​ൽ ഫ​ലാ​സി പ​റ​ഞ്ഞു.

പ​രി​പാ​ടി​ക​ളി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്ക്​ സു​ര​ക്ഷ​യെ കു​റി​ച്ച അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ​ദ്ധ​തി​യി​ൽ പൊ​ലീ​സി​നെ സ​ഹാ​യി​ക്കാ​ൻ ഇ​തി​ന​കം 74 സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Iftar kit distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.