കോവിഡിെൻറ വരവോടെ ഓൺലൈനായും മറ്റും ഭക്ഷണം ഓഡർചെയ്ത് കഴിക്കുന്നവരുടെ എണ്ണം വർധിച്ചിച്ചിട്ടുണ്ട്. ഹോട്ടലിൽ ഇരുന്ന് കഴിക്കുന്നവരേക്കാൾ ചിലയിടങ്ങളിൽ ഇത്തരക്കാരാണ് കൂടുതൽ. അതിന് പുറമെ ഹോട്ടലിൽ വന്ന് പാർസൽ വാങ്ങിക്കൊണ്ടുപോകുന്നവരും ധാരാളമുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഭക്ഷണം പാക്ക് ചെയ്താണ് നൽകുന്നത്. പൊതിഞ്ഞുനൽകുന്ന ഭക്ഷണം മണിക്കൂറുകൾ കഴിഞ്ഞായിരിക്കും ഉപഭോക്താവ് കഴിക്കുന്നത്. അതിനാൽ പാക്കിങിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ കേടുവരാനും സ്ഥാപനത്തിനെതിരെ പരാതിയുണ്ടാകാനും കാരണമാകും.
ഇത് ഒഴിവാക്കാൻ ഏറ്റവും അനുയോജ്യമായ പാക്കിങ് മെറ്റീരിയൽസ് ഭക്ഷണ പഥാർത്ഥങ്ങൾ പൊതിയുന്നതിനായി തെരഞ്ഞെടുക്കൽ പ്രധാനപ്പെട്ടതാണ്. ഒരോഭക്ഷണവും ഡ്രിങ്സും പൊതിയേണ്ടത് അതത് വസ്തുവിന് രുചിയിലും മണത്തിലും നിറത്തിലുമൊന്നും മാറ്റമുണ്ടാക്കാത്ത വസ്തുക്കൾകൊണ്ടയിരിക്കണം. ശരിയായ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയൽ അല്ല ഉപയോഗിച്ചതെങ്കിൽ ഭക്ഷണത്തിൽ അതിെൻറ അംശം കലരുകയും കേടുവരികയും ചെയ്യും. പ്ലാസ്റ്റിക് കവറുകളിൽ പൊതിയുന്ന ഭക്ഷണങ്ങളിൽ പ്ലാസ്റ്റിക് മൈഗ്രേഷൻ സംഭവിക്കാനും അതിലൂടെ ഭക്ഷണം ശരീരത്തിന് ഹാനീകരമാകാവാനും സാധ്യതയുണ്ട്. പ്ലസ്റ്റികിൽ അടങ്ങിയ രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരുന്നതാണ് പ്ലാസ്റ്റിക് മൈഗ്രേഷൻ എന്നു പറയുന്നത്. ചൂടുള്ള ഭക്ഷണം സാധാരണ പ്ലാസ്റ്റിക് ബോക്സുകളിലോ മെറ്റീരിയലുകളിലോ പാക്ക് ചെയ്യുന്നത് ദോഷകരമാണ്. കുട്ടികൾക്കായി ഭക്ഷണം പാക്ക് ചെയ്യുന്ന ടിഫിൻ ബോക്സുകൾക്കും ഇത് ബാധകമാണ്. അതിനാൽ ചൂടുതണുത്ത ശേഷം മാത്രമേ ഇത്തരം വസ്തുക്കളിൽ പൊതിയാവൂ. കൃത്യമായ ഫുഡ് ഗ്രേഡ് ഗുണനിലവാരമുള്ള പാക്കിങ് വസ്തുക്കൾ മാത്രം തെരഞ്ഞെടുക്കാനും ശ്രദ്ധിക്കുക. ഒരോ ഭക്ഷണവും വിവിധ താപനിലയിൽ വിവിധ ഇടങ്ങളിൽ സൂക്ഷിക്കേണ്ടവയായിരിക്കും. താപനില ചെറുക്കാൻ കഴിയുന്ന ഗുണനിലവാരമുള്ള മെറ്റീരിയൽ മാത്രമേ ഇത്തരം ഭക്ഷണം പാക്ക് ചെയ്യാൻ ഉപയോഗിക്കാവൂ. ഭക്ഷണം കട്ടിയുള്ളത്, സെമി ലിക്വിഡ്, പൂർണ ദ്രാവക രൂപത്തിൽ എന്നിങ്ങനെ വിവിധ രൂപത്തിൽ ആകാം. അതിനാൽ ഒരോന്നിനും അതാതിനനുസരിച്ച പാക്കിങ് മെറ്റീരിയൽ തെരഞ്ഞെടുക്കണം. ഇല്ലെങ്കിൽ ഭക്ഷണ പഥാർത്ഥത്തിെൻറ ഷെൽഫ് ലൈഫിനെ അഥവാ സൂക്ഷിച്ചുവെക്കാവുന്ന സമയത്തെ ബാധിക്കും.
കാണാൻ കഴിയാത്ത ചെറിയ സുഷിരങ്ങൾ പാക്കിങ് മെറ്റീരിലിൽ ഉണ്ടാകാറുണ്ട്. അത് പദാർത്ഥത്തിലേക്ക് വായു കടക്കാനും വസ്തുവിെൻറ ഗുണവും രുചിയും മണവും നഷ്ടപ്പെടുന്നതിനും കാരണമാകും. ചുരുക്കത്തിൽ ഒരു ഭക്ഷണത്തിെൻറ ഗുണവും സുരക്ഷയും നിർണയിക്കുന്നതിൽ പാക്കിങ് മെറ്റീയലിന് പങ്കുണ്ട്. ഷെൽഫ് നിർണയിക്കുേമ്പാൾ പാക്കിങ് മെറ്റീരിയലിെൻറ ഷെൽഫ് ലൈഫ് കൂടി കണക്കിലെടുുക്കണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.