ദുബൈ: യു.എ.ഇയിൽ മാധ്യമപ്രവർത്തകനായിരുന്ന നടൻ ജോയ് മാത്യു ‘പൂനാരങ്ങ’ എന്നു പുസ്തകത്തിൽ സവിസ്തരം പരിചയപ്പെടുത്തുന്ന കാസർകോട് എരിയാൽ സ്വദേശി ഇബ്രാഹിമിനെ ഒാർമയില്ലേ. ഇതു കൊണ്ടൊന്നും തീരുന്നില്ല ഇബ്രായി എന്ന ജോയ് മാത്യുവിെൻറ വിശേഷണം നൂറു ശതമാനം ശരിയാണെന്ന് ഒരിക്കൽ കൂടി തെളിയുന്നു. വിലമതിക്കാനാവാത്ത കോടികളുടെ സമ്പത്ത് കേരളത്തിെൻറ പ്രളയദുരിതാശ്വാസത്തിനായി നൽകാൻ തയ്യാറെടുക്കുകയാണ് ഇൗ മനുഷ്യൻ. കോടികൾ സംഭാവന നൽകാൻ യു.എ.ഇയിലെ വലിയ ധനാഢ്യ വ്യവസായിയൊന്നുമല്ല ഇബ്രാഹിം. തട്ടുകടക്കാരെൻറ മകനായി വളർന്ന, ഒരു കടയിൽ സഹായിയായി ജോലി ചെയ്യുന്ന, പണി തീർന്നൊരു വീടു പോലുമില്ലാത്ത ഒരു സാദാ കാസറോട്ടാരൻ.
പക്ഷെ അദ്ദേഹത്തിെൻറ കയ്യിൽ അമൂല്യമായ ഒരു നിധിയുണ്ട്. 18 വർഷമായി സ്വരൂപിച്ചു വെച്ച, പലരും കോടികൾ വില പറഞ്ഞിട്ടും കൊടുക്കാതെ വെച്ചിരിക്കുന്ന 120 രാജ്യങ്ങളിൽ നിന്നുള്ള നാണയങ്ങളും കറൻസികളും പുരാവസ്തുക്കളും. ഇവയിൽ നിന്ന് ഒരു ചില്ലിക്കാശ് മാറ്റാതെ മുഴുവൻ പണവും നൽകാൻ തയ്യാറാണെന്ന് ഇബ്രാഹിം പറയുന്നു. ഇൗ പണം കൊണ്ട് മൂന്ന് മതവിഭാഗങ്ങളിൽപ്പെട്ട മനുഷ്യർക്ക് വീടു വെച്ചു കൊടുക്കണമെന്നാണ് അദ്ദേഹത്തിെൻറ ആഗ്രഹം. വലിയ വില പറഞ്ഞിട്ടും ആർക്കും കൊടുക്കാതെ വെച്ചിരിക്കുന്ന ഇൗ സ്വത്ത് സംഭാവന കൊടുക്കാൻ എങ്ങിനെ മനസു വന്നു എന്ന് ചോദിക്കുന്നവരോട് ഇബ്രാഹിം പറയുന്നത് കേൾക്കണം: ‘മക്കൾക്ക് വേണ്ടി മാതാവ് വൃക്ക നൽകുന്നത് നമ്മൾ കാണാറില്ലേ, അതു പോലെ എെൻറ പ്രിയ നാടിന് വേണ്ടി എെൻറ കയ്യിലെ ഏറ്റവും വിലപ്പെട്ടത് നൽകാൻ ഞാനെന്തിന് മടിക്കണം, കേരളത്തിൽ കഷ്ടപ്പെടുന്ന ഒാരോ മനുഷ്യരും എനിക്ക് മാതാപിതാക്കളൂം സഹോദരങ്ങളുമാണ് ’
ജോയ് മാത്യൂ പറഞ്ഞത് സത്യം തന്നെ, ഇതു കൊണ്ടൊന്നും തീരുന്നില്ല ഇബ്രായി, തീരരുത് ഇബ്രായി....
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.