മനം നിറഞ്ഞ്​ വിഷു ആഘോഷം

ദുബൈ: സൗഹൃദ-സന്തോഷങ്ങളോടെ യു.എ.ഇയിെല വിവിധ എമിേററ്റുകളിൽ  മലയാളി സമൂഹം വിഷു ആഘോഷിച്ചു. താമസ സ്ഥലങ്ങളില്‍ കണി ഒരുക്കി കുടുംബ സമേതം വിഷുവിനെ വരവേറ്റ മലയാളി കുടുംബങ്ങള്‍ സുഹൃദ് സദസുകളൊരുക്കി വിഷു സദ്യയും നല്‍കി. പല ലേബര്‍ ക്യാമ്പുകളിലും വിഷു സദ്യയും വിവിധ കായിക മല്‍സരങ്ങളുമുണ്ടായിരുന്നു. വെള്ളിയാഴച അവധി ദിനത്തിൽ തന്നെ വിഷു എത്തിയത് മലയാളികൾക്ക് ആശ്വാസവും ഇരട്ടിമധുരവും പകർന്നു. വിഷു ദിനം ഹോട്ടലുകളില്‍ ഒരുക്കിയ സദ്യ കഴിക്കാനും വാങ്ങാനും നല്ല തിരക്കായിരുന്നു. ദുബൈയിലെ മിക്ക റസ്റ്റോറൻറുകളിലും വൈകിട്ട് വരെ വിഷു സദ്യ വിളമ്പി.  വിവിധ സ്ഥാപനങ്ങളുടെ മുന്‍കൈയിലുള്ള വിഷു ആഘോഷം ശനിയാഴ്ചയും നടന്നു. 
റാസല്‍ഖൈമയിലെ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിഷു പരിപാടികള്‍ വരും ദിനങ്ങളിലും നടക്കും.
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ ഫെസ്റ്റിവൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിഷു ആഘോഷ പരിപാടികൾ അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിേയഷൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ  അഡ്വ. വൈ.എ.റഹീമി​െൻറ അധ്യക്ഷത വഹിച്ചു. ഗാനമേള, നൃത്തം, ഹാസ്യപരിപാടികൾ  തുടങ്ങിയവ കൂടാതെ വിഷുക്കണിയും കൈനീട്ടവും ഒരുക്കിയത് കാണികൾക്ക് പുതുമയായി. വിഷുക്കണി കാണാനും കൈനീട്ടം വാങ്ങുവാനും വലിയ ജനക്കൂട്ടം എത്തിയിരുന്നു.
ബിജു സോമൻ സ്വാഗതവും നാരായണൻ നായർ  നന്ദിയും പറഞ്ഞു. മാത്തുകുട്ടി, വിനോദ് നമ്പ്യാർ എന്നിവർ അതിഥികളായി. 

Tags:    
News Summary - IAS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.