ചർമത്തിലെ ജലാംശമറിയാൻ സംവിധാനവുമായി യു.എ.ഇ സർവകലാശാല

അബൂദബി: മനുഷ്യ ചർമത്തിലെ ഇൗർപ്പനില കണക്കാക്കുന്നതിന്​ സംവിധാനം വികസിപ്പിച്ചതായി യു.എ.ഇ സർവകലാശാല അറിയിച്ചു. ചർമത്തിലെ ഇൗർപ്പം പരിശോധിച്ച്​ ശസ്​ത്രക്രിയ നടത്താതെ തന്നെ മനുഷ്യ​​​െൻറ ആരോഗ്യനില നിരീക്ഷിക്കാൻ തങ്ങളുടെ ഗവേഷണ സംഘം വികസിപ്പിച്ച സംവിധാനത്തിലൂടെ സാധിക്കുമെന്നും സർവകലാശാല അവകാശപ്പെട്ടു.

വിദൂര സെൻസിങ്​ വിദ്യകളിലൂടെയാണ്​ സംവിധാനം വഴി ചർമത്തി​​​െൻറ അവസ്​ഥ മനസ്സിലാക്കുന്നത്​. ലെഡ്​ വിളക്കുകൾ, ഒാപ്​റ്റിക്കൽ സെൻസറുകൾ എന്നിവ ഉപയോഗിച്ച്​ മനുഷ്യ ശരീരത്തിലേക്ക്​ വ്യത്യസ്​ത തരംഗദൈർഘ്യമുള്ള പ്രകാശം കടത്തിവിട്ട്​, പ്രതിഫലിക്കുന്ന വികിരണത്തെ അവലോകനം ചെയ്​ത്​​ ചർമപാളികളിലെ ജലാംശം അളന്നാണ്​ മനുഷ്യ​​​െൻറ ആരോഗ്യനില അറിയുന്നതെന്ന്​ സർവകലാശാലയിലെ വിവരസാ​േങ്കതിക വിദ്യ കോളജ്​ നെറ്റ്​വർക്​ എൻജിനീയറിങ്​ വിഭാഗം അംഗം ഡോ. നജാഹ്​ അബു അലി പറഞ്ഞു.

തുടർച്ചയായ ഛർദിയും വയറിളക്കവുമുള്ള കുട്ടികളുടെ ശരീരത്തിലെ ജലാംശനില കണക്കാക്കി രക്ഷിതാക്കളുടെ മൊബൈൽ ഫോണിലേക്ക്​ സന്ദേശം കൈമാറാനും ഇൗ സംവിധാനത്തിന്​ സാധിക്കും. തൊലിയുടെ വരൾച്ച കണക്കാക്കാനും സ്​മാർട്ട്​ വാച്ച്​ പോലെ ഹൃദയമിടിപ്പ്​ നിരക്ക്​ അറിയാനും ഇത്​ ഉപകരിക്കുമെന്ന്​ അവർ കൂട്ടിച്ചേർത്തു. 2020ഒാടെ ഇൗ പ്രോജക്​ട്​ പൂർത്തിയാകുമെന്നാണ്​ കരുതുന്നത്​.

യു.എ.ഇ സർവകലാശാലക്ക്​ പുറമെത ലണ്ടൻ ക്വീൻ മേരി സർവകലാശാല, സ്​കോട്ട്​ലാൻഡ്​ ഗ്ലാസ്​ഗോ സർവകലാശാല എന്നിവയിലെ ഇലക്​ട്രിക്കൽ എൻജിനീയറിങ്​, മെഡിസിൻ, ബയോമെഡിക്കൽ എൻജിനീയറിങ്​, ബയോസയൻസ്​, ഒാപ്​റ്റിക്​സ്​, കമ്പ്യൂട്ടർ സയൻസ്​ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്​ധരുടെ പങ്കാളിത്തത്തോടെയാണ്​ ഗവേഷണം.

Tags:    
News Summary - Hydration-skin-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.