Posted On
date_range Updated On
date_range ഹോട്ട്പാക്ക് റീട്ടെയിൽ ഷോറൂം ഷാർജയിലും
ഷാർജ: ഹോട്ട്പാക്ക് ഗ്രൂപ്പ് ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 13ൽ അൽ ഷോല സ്കൂളിന് സമീപം തുറന്ന പുതിയ റീട്ടെയിൽ ഷോറൂം മുഹമ്മദ് അബ്്ദുൽ ലത്തീഫ് അദ് അൽ യസി ഉദ്ഘാടനം ചെയ്തു. ഹോട്ട്പാക്ക് എം.ഡി പി.ബി അബ്്ദുൽ ജബ്ബാർ, റീജ്യണൽ ഡയറക്ടർ മുഹമ്മദ് അഷ്റഫ്, ഏരിയ മാർക്കറ്റിങ്ങ് മാനേജർ അൻവർ സാദത്ത്, ഫിനാൻസ് മാനേജർ മുനീർ, പർച്ചേസ് മാനേജർ മുജീബ് റാൻ, ഏരിയ സെയിൽസ് മാനേജർ മുഹമ്മദ് റാഫി എന്നിവർ സംബന്ധിച്ചു.
വീടുകൾ, കഫ്തീരിയ, റെസ്റ്റോറൻറ്, കാറ്ററിങ്ങ് കമ്പനികൾ, സൂപ്പർമാർക്കറ്റുകൾ, ഓഫീസുകൾ എന്നിവക്കാവശ്യമായ എല്ലാവിധ ഡിസ്പോസബിൾ ഫുഡ് പാക്കേജിങ്ങ് ഉത്പന്നങ്ങളും ഷോറൂമിൽ ലഭ്യമാണ്. ഉദ്ഘാനത്തോടനുബന്ധിച്ചും റമദാൻ പ്രമാണിച്ചും പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.