അബൂദബി: യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്നൊവേഷന് സെന്ററില്‍ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി തയാറാക്കിയ മ്യൂറല്‍ മെന്റല്‍ മാപ്പിങ് ഗിന്നസ് ബുക്കിലിടം നേടി.
ലോകത്തിലെ ഏറ്റവും വലിയ മ്യൂറല്‍ മെന്റല്‍ മാപ്പിങ് എന്ന നേട്ടമാണ് മെന്റല്‍ മാപ് സായിദ് സ്വന്തമാക്കിയത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജറല് ജനറല്‍ ഖലീഫ ഹാരിബ് ആല് ഖലീലിക്ക് ഇതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഗിന്നസ് ബുക്ക് കമ്മിറ്റി കൈമാറി.
പൊലീസ് അക്കാദമി ചത്വരത്തില്‍ നടന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയതെന്ന് മന്ത്രാലയം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി.
രണ്ടുവര്‍ഷം മുമ്പ് ഉടലെടുത്ത ആശയം മ്യൂറല്‍ മെൻറല്‍ മാപ്പിങ് ആയി രൂപപ്പെടുത്തുന്നതിനായി നിരവധി സ്ഥാപനങ്ങളുമായി നിരന്തരം സഹകരിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. നജ്ല ആല് ബനായ് എന്നവരാണ് ഈ ആശയം മുന്നോട്ടുവെച്ചത്. ഇത് പ്രാവര്‍ത്തികമാക്കുന്നതിന്, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല് നെഹ് യാന്‍ ഉത്തരവിടുകയായിരുന്നു. ആശയങ്ങൾ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ദൃശ്യവത്കരിക്കുന്നതാണ് മെന്റല്‍ മാപ്പിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.