അൽെഎൻ: യു.എ.ഇയിലെ പ്രധാന പുരാവസ്തു കേന്ദ്രങ്ങളിലൊന്നായ ഹിലി^8 ആദ്യമായി സന്ദർശനത്തിനായി തുറന്നു. അബൂദബി വിനോദ സഞ്ചാര^സാംസ്കാരിക വകുപ്പ് ക്ഷണിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും മറ്റുമാണ് ഇപ്പോൾ പ്രവേശനം നൽകുന്നത്. പുരാവസ്തുക്കളുടെ സംരക്ഷണ നടപടികൾ പൂർത്തീകരിച്ചാൽ പൊതുജനങ്ങൾക്കായി കേന്ദ്രം തുറന്നു നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അൽെഎനിലെ അൽ സാദ് ഇന്ത്യൻ സ്കൂളിലെ ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികൾ ഞായറാഴ്ച കേന്ദ്രം സന്ദർശിച്ചു. അധികൃതരുടെ ക്ഷണപ്രകാരമാണ് വിദ്യാർഥികൾ കേന്ദ്രം സന്ദർശിച്ചതെന്ന് സ്കൂൾ ആക്ടിവിറ്റി കോഒാഡിനേറ്ററും തൃപ്പൂണിത്തുറ സ്വദേശിയുമായ സേതുനാഥ് വിശ്വനാഥൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സന്ദർശനത്തിൽ വിദ്യാർഥികൾ ഏറെ താൽപര്യമാണ് കാണിച്ചത്. പ്രാചീന ആവാസ കേന്ദ്രത്തെ കുറിച്ച് പുതിയ അറിവുകൾ നേടാൻ വിദ്യാർഥികൾക്ക് സാധിച്ചതായും സേതുനാഥ് വ്യക്തമാക്കി.
അൽെഎനിലെ 5000 വർഷത്തോളം പഴക്കമുള്ള വെങ്കലയുഗ ആവാസ കേന്ദ്രമാണ് ഹിലി ^8. 1977ൽ ഫ്രഞ്ച് പുരാവസ്തു ഗവേഷകരാണ് ഇൗ ആവാസ കേന്ദ്രം കണ്ടെത്തിയത്. ബാർലി, ഗോതമ്പ്, ഇൗത്തപ്പനയോല തുടങ്ങി ഒരു കാർഷിക സമൂഹത്തെ അടയാളപ്പെടുത്തുന്ന തെളിവുകൾ അന്ന് ഗവേഷകർ കണ്ടെടുത്തിരുന്നു. ഉപകരണങ്ങൾ, പാത്രങ്ങൾ, ആടുമാടുകളുെട അവശിഷ്ടങ്ങൾ എന്നിവയും ലഭിച്ചിരുന്നു. അവിെട വസിച്ചിരുന്നവർ വെങ്കല ഖനനം നടത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്്.
ഇപ്പോൾ യു.എ.ഇ ശാസ്ത്രജ്ഞർക്ക് പുറമെ അമേരിക്ക, ഫ്രാൻസ്, ആസ്ട്രിയ രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരാണ് ഇവിെട ഖനനം നടത്തുന്നത്. മാർച്ചിലാണ് ഇവർ പ്രവർത്തനം ആരംഭിച്ചത്. പുതിയ വസ്തുകൾ കണ്ടെത്താനും നേരത്തെ കണ്ടെത്തിയ അവശിഷ്ടങ്ങളിൽ പഠനം നടത്താനും സാധിച്ചതായി ഗവേഷകസംഘത്തിന് നേതൃത്വം നൽകുന്ന അബൂദബി വിനോദ സഞ്ചാര^സാംസ്കാരിക വകുപ്പിലെ പുരാവസ്തു ശാസ്ത്രജ്ഞൻ അബ്ദുല്ല ആൽ കഅബി, ഉമർ ആൽ കഅബി എന്നിവർ പറഞ്ഞു. പുരാതന കാലത്തെ വിത്തുകളെ വേർതിരിക്കുന്ന ജല പ്ലവന സംവിധാനം, ചാർേക്കാൾ, അസ്ഥിക്കഷ്ണങ്ങൾ എന്നിവയെ കുറിച്ച് സംഘം പഠനം നടത്തുന്നുണ്ട്.
പുരാതന കാലത്ത് വിവിധ പ്രദേശങ്ങളിലുള്ളവരുമായി കച്ചവടം നടത്തിയിരുന്ന സജീവ സമൂഹമായിരുന്നു ഇവിടെ ജീവിച്ചിരുന്നതെന്ന് കരുതുന്നു. അവർ കിണർ കുഴിക്കുകയും കൃഷി ചെയ്യുകയും പണിശാലകൾ നിർമിക്കുകയും ചെയ്തിരുന്നു. കെട്ടിടങ്ങളേക്കാൾ ഉയരമുള്ള ശവകുടീരങ്ങളാണ് അവർ നിർമിച്ചിരുന്നതെന്നും ഗവേഷകർ പറയുന്നു. മൃതശരീരങ്ങളോടൊപ്പം ആഭരണങ്ങൾ, സമ്മാനങ്ങൾ, ഭരണികൾ തുടങ്ങിയവയും കുഴിച്ചിട്ടിരുന്നു. പുതിയ കണ്ടെത്തലുകൾ വരും മാസങ്ങളിൽ പുറത്തുവിടുമെന്നാണ് കരുതുന്നത്. പൊതുജനങ്ങൾക്ക് കേന്ദ്രം ഒൗദ്യോഗികമായി ഉടൻ തുറന്നു നൽകുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടുത്തെ പുരാവസ്തുക്കൾ സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനാൽ പൊതുജന സന്ദർശനം അനുവദിക്കുന്നതിന് മുമ്പായി സംരക്ഷണ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.