ദുബൈ: അപകട നിരക്കിൽ കുറവുണ്ടായില്ലെങ്കിൽ ഹൈവേകളിലൂടെ വാഹനങ്ങൾക്ക് പോകാവുന്ന വേഗ പരിധി പഴയ രീതിയിലേക്ക് മാറ്റാൻ സാധ്യത. അടുത്ത വർഷത്തോടെയായിരിക്കും ഇത് നടപ്പിൽ വരുത്തുക. മനുഷ്യ ജീവൻ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് മണിക്കൂറിൽ 120 കിലോമീറ്റർ വേഗം എന്നത് 110 ആക്കിക്കുറച്ചത്. ആറ് മാസത്തെ സ്ഥിതിഗതികൾ വിലയിരുത്തുേമ്പാൾ അപകടങ്ങളിൽ കുറവുണ്ടാകുന്നില്ലെങ്കിൽ നിയന്ത്രണം പഴയ പടിയാക്കുമെന്ന് ദുബൈ പൊലീസ് ഒാപറേഷൻസ് കമാൻഡർ ഇൻ ചീഫും യു.എ.ഇ. ഫെഡറൽ ട്രാഫിക് കൗൺസിൽ തലവനുമായ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീൻ പറഞ്ഞു. മാർച്ച് 15 ന് താരതമ്യപഠനം നടത്തുേമ്പാൾ അപകടങ്ങൾക്ക് കുറവൊന്നുമുണ്ടായില്ലെങ്കിൽ ആർടിഎക്ക് ഒപ്പം ചേർന്ന് വേഗപരിധി പഴയ നിലയിലാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
ദുബൈയിലെ രണ്ട് പ്രധാന റോഡുകളായ ശൈഖ് മുഹമ്മദ് ബിൻ സായദ് റോഡിലും എമിറേറ്റ് റോഡിലും കഴിഞ്ഞ 15 നാണ് നിയന്ത്രണം നിലവിൽ വന്നത്. കഴിഞ്ഞ വർഷം ഇൗ റോഡുകളിലുണ്ടായ അപകടങ്ങളിൽ39 പേരാണ് മരിച്ചത്. ഇതിൽ 60 ശതമാനവും അമിത വേഗം മൂലം സംഭവിച്ചതാണെന്ന കണ്ടെത്തലിനെ തുടർന്നാണ് വേഗ നിയന്ത്രണം കൊണ്ടുവന്നത്.
ശൈഖ് സായദ് റോഡിൽ ഇൗ വർഷം ആദ്യ പകുതിയിൽ 99 അപകടങ്ങൾ ഉണ്ടായി. ഇതിൽ ആറ് പേർ മരിക്കുകയും 78പേർക്ക് പരിക്കേൽക്കുകയും ചെയ് തു. കഴിഞ്ഞ വർഷം 196 അപകടങ്ങളിലായി 33 പേർ മരിക്കുകയും 249 പേർക്ക് പരിക്കേൽക്കുകയും ചെയ്ത റോഡാണിത്. എമിറേറ്റ് റോഡിൽ ഇൗ വർഷം ആദ്യ പകുതിയിൽ 40 അപകടങ്ങളായി 10 പേർ മരിക്കുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ വർഷം 86 അപകടങ്ങളിലായി 29 പേർ മരിച്ചിരുന്നു. 147 പേർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.