Representational Image
Posted On
date_range Updated On
date_range കനത്ത മഴ: അബൂദബി പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു
അബൂദബി: എമിറേറ്റിലെ പലഭാഗങ്ങളിലും കനത്തമഴ തുടരുന്ന സാഹചര്യത്തിൽ അബൂദബി പൊലീസ് വാഹനങ്ങളുടെ വേഗപരിധി കുറച്ചു. അൽഐൻ-ദുബൈ റോഡിൽ 120 കിലോമീറ്ററായിരിക്കും വേഗപരിധിയെന്ന് അബൂദബി പൊലീസ് എക്സിൽ അറിയിച്ചു. ശക്തമായ മഴയുടെ സാഹചര്യത്തിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രതപുലർത്തണം. അതോടൊപ്പം റോഡുകളിലെ സിഗ്നലുകളിൽ തെളിയുന്ന വേഗപരിധി നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.