Posted On
date_range Updated On
date_range മകളുടെ വിവാഹത്തിന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ദുബൈയിൽ നിര്യാതനായി
ദുബൈ: മകളുടെ വിവാഹത്തിനായി നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിനിടെ കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി. മുള്ളിയാർ പൊവ്വൽ സ്വദേശി മുഹമ്മദ് അഷറഫ് (52) ആണ് ഹൃദയാഘാതത്തെ തുടർന്ന് ദുബൈ ഖിസൈസ് ആസ്റ്റർ ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ 30 വർഷമായി യു.എ.ഇയിൽ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു അഷ്റഫ്. മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കായി നാട്ടിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. പരേതരായ അബ്ദുൽ ഖാദറിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കൾ: ജുമാന, അജ്നാസ്. ദുബൈ കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.