റാസല്‍ഖൈമ: വിവിധ മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ ലോക സന്തോഷ ദിനം ആഘോഷിച്ചു. റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ മധുര - പുഷ്പ വിതരണം നടന്നു. ജീവനക്കാരും ജനങ്ങളുമായി സംവദിച്ച ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തിലും ആവശ്യങ്ങള്‍ നേടിയെടുക്കാനും സന്തോഷകരമായ ഇടപെടല്‍ നടത്തണമെന്ന് നിര്‍ദേശിച്ചു.
സൗജന്യ പാര്‍ക്കിങ് ഒരുക്കി അജ്മാന്‍
അജ്മാന്‍: ലോക സന്തോഷ ദിനത്തില്‍ സൗജന്യ പാര്‍ക്കിങ് ഒരുക്കി അജ്മാന്‍ നഗരസഭ. അജ്മാനിലെ വിവിധ പ്രദേശങ്ങളിലെ പാർക്കിങ് മെഷ്യനുകള്‍ താൽക്കാലികമായി അടച്ച് വെച്ചാണ് സന്തോഷദിനം നഗരസഭ ജനങ്ങൾക്ക് സമ്മാനിച്ചത്. രാവിലെ മുതല്‍ പാര്‍ക്കിങ് മെഷ്യന്‍ മഞ്ഞ നിറത്തിലുള്ള തുണികൊണ്ട് പൊതിഞ്ഞ് അതില്‍ "നിങ്ങളുടെ പാർക്കിങ് ഞങ്ങളേറ്റു, ലോക സന്തോഷ ദിനം" എന്ന് ആലേഖനം ചെയ്തിരുന്നു. ചിലയിടങ്ങളില്‍ പാർക്കിങ് മെഷ്യനുകളില്‍ സന്തോഷത്തിെൻറ മുഖചിത്രം പതിച്ച ബലൂണും തൂക്കിയിരുന്നു. അജ്മാനിലെ തിരഞ്ഞെടുത്ത പത്ത് പാർക്കിങ് സ്ലോട്ടുകൾ അന്‍പത് ദിവസത്തേക്ക് സൗജന്യമായും അനുവദിച്ചിട്ടുണ്ട്. ഇത്തരം സ്ഥലങ്ങള്‍ മഞ്ഞ നിറം പ്രത്യേകമായി നല്‍കിയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അജ്മാന്‍ നഗരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ കൂടി മുന്‍ നിര്‍ത്തിയാണ് ഈ സൗജന്യം ഏര്‍പ്പെടുത്തിയത്.
റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖമീസ് അല്‍ ഹദീദി തുടങ്ങിയ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രാലയം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തു.
അല്‍ ഖാസിമി പ്രൈമറി ബോയ്സ് സ്കൂളില്‍ സംഗീതത്തിെൻറ അകമ്പടിയോടെ നടന്ന പരിപാടികള്‍ക്ക് പ്രൊഫ. അസ്മ അല്‍ ഷമി നേതൃത്വം നല്‍കി. ക്യാപ്റ്റന്‍ ഫാത്തിമ അബ്ദുറഹ്മാന് ഗാനിം പങ്കെടുത്തു. ട്രാഫിക് ആൻറ് ലൈസസിംഗ് വകുപ്പില്‍ നടന്ന ചടങ്ങിന് ട്രാഫിക് ആൻറ് പട്രോള്‍ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ നഖ്ബി നേതൃത്വം നല്‍കി. റാക് എയര്‍പോര്‍ട്ട് പൊലീസ് വകുപ്പ് നടത്തിയ ആഘോഷ ചടങ്ങില്‍ കേണല്‍ അബ്ദുല്ല മുഹമ്മദ് അല്‍ ഹൈമര്‍ പങ്കെടുത്തു. അല്‍ ഖാസിമി കോര്‍ണീഷ്, അല്‍ മാമൂറ, അല്‍ റംസ് തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളും റാക് സിവില്‍ ഡിഫന്‍സ് ആസ്ഥാനം, ആരോഗ്യ- തൊഴില്‍ മന്ത്രാലയം ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ പരിപാടികളോടെയാണ് ലോകസന്തോഷ ദിനം ആഘോഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.