ജോലി നൽകിയ അറബിയുടെയും മകെൻറയുംചിത്രവുമായി ഹമീദ്
ദുബൈ: നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് ചങ്ങരംകുളം പള്ളിക്കര സ്വദേശി കോട്ടില വളപ്പില്‍ ഹമീദ് നാടണഞ്ഞു. 1981 ഏപ്രിൽ 17ന് 19ാം വയസ്സിലാണ് ഹമീദ് ദുബൈയിലെത്തിയത്. റാസൽഖൈമയിലെ അറബി വീട്ടിൽ ഹെൽപ്പർ ആയി ജോലി ചെയ്തായിരുന്നു തുടക്കം. പിന്നീട് അതേവീട്ടിൽ തന്നെ ഡ്രൈവർ ആയി 'പ്രമോഷൻ' ലഭിച്ചു. വലിയ സാമ്പാദ്യങ്ങൾ ഒന്നുമില്ലെങ്കിലും ഉത്തരവാദിത്തങ്ങൾ നിറവേറ്റിയ ചാരിതാർഥ്യത്തോടെയാണ് മടക്കം. ജീവിതത്തിെൻറ നല്ലൊരു ഭാഗവും കുടുംബത്തിനുവേണ്ടി പ്രവാസ ലോകത്ത് ജീവിച്ചുതീർത്തു. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ നാട്ടിലെത്തുന്ന ഹമീദിനു ലഭിക്കുന്ന ഒന്നോ രണ്ടോ മാസങ്ങളായിരിക്കും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ നാട്ടിൽ ലഭിച്ചത്. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കണമെന്ന ആഗ്രഹത്തോടെയാണ് ഹമീദ് നാട്ടിലെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.