????? ????????? ????????? ??????

യു.എ.ഇയുടെ കഥ പറയുന്ന അപൂർവ ശേഖരവുമായി മലയാളി യുവാവ്

ദുബൈ: യു.എ.ഇയുടെ പുരാതന കഥകള്‍ പറയുന്ന അപൂര്‍വ്വ ശേഖരങ്ങളുമായി മലയാളി യുവാവ് . ബര്‍ ദുബൈയില്‍ ഷിപ്പിങ്​  കമ്പനിയില്‍ ജോലിക്കാരനായ കാസർകോട്​ പൈക്ക സ്വദേശി ഹമീദ് ആണ് പ്രവാസ ഭൂമിയില്‍ അന്നം തരുന്ന നാടിന്‍റെ പൈതൃക കഥകള്‍ വിവരിക്കുന്ന  വസ്തുക്കള്‍ ശേഖരിച്ച് വ്യത്യസ്തനാകുന്നത്. യു.എ.ഇ രൂപപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള   അപൂർവ കറന്‍സികള്‍ ,നാണയങ്ങൾ‍, ടെലിഫോണ്‍ കാര്‍ഡ്​, സ്​റ്റാമ്പ്​,പത്ര കട്ടിങ്ങുകൾ അങ്ങിനെ നീളുന്നു ശേഖരം.   

ഒരു ദിര്‍ഹം കറൻസി വിവിധ തരത്തില്‍ , ഒരു ദിര്‍ഹം നാണയം തന്നെ 36 തരം.   പഴയതും പുതിയതുമായ അറബിക് ലിപികളില്‍ ഇറക്കിയ അഞ്ച്, പത്ത് ദിര്‍ഹം കറന്‍സികള്‍, യു.എ.ഇ യും ഖത്തറും സംയുക്തമായി ഇറക്കിയ കറന്‍സി , ഇന്ത്യയും യു.എ.ഇ യും ഇറക്കിയ രൂപ കറന്‍സി  എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഉപയോഗിച്ചു വലിച്ചെറിയുന്ന ടെലിഫോണ്‍ കാര്‍ഡി​​െൻറ ശേഖരത്തിലൂടെയും ഹമീദ് പൈക്ക ഐക്യ എമിറേറ്റുകളുടെ ചരിത്രം പറയുന്നുണ്ട്. കാര്‍ഡ് സംവീധാനത്തില്‍ യു.എ.ഇ പുറത്തിറക്കിയ ആദ്യ ടെലിഫോണ്‍ കാര്‍ഡ് മുതല്‍  യു.എ.ഇ വിവിധ സന്ദര്‍ഭങ്ങളിലായി ഇറക്കിയ 2500 ലധികം  ഫോണ്‍ കാര്‍ഡുകളും  ഇദ്ദേഹത്തിന്‍റെ പക്കലുണ്ട്. മൊബൈല്‍ ഫോണുകള്‍ വരുന്നതിന് മുമ്പ് ആളുകള്‍ ഉപയോഗിച്ചിരുന്ന പബ്ലിക് ടെലിഫോണ്‍ ബൂത്തുകളില്‍ ഉപയോഗിച്ച കാര്‍ഡുകളും കൂട്ടത്തിലുണ്ട്. ആദ്യ കാലങ്ങളിലെ മൊബൈല്‍ റീചാര്‍ജ് കാര്‍ഡുകളും ഇവയിലുണ്ട് . രാജ്യത്തെ പ്രധാന വൃക്ഷ സസ്യ ലതാദികളെ കുറിച്ചുള്ളതും  പ്രധാന കെട്ടിടങ്ങളും വസ്തുക്കളും  വിവരിക്കുന്ന ചിത്രങ്ങളും കാര്‍ഡുകളില്‍ കാണാം.  

രണ്ടായിരത്തോളം അപൂര്‍വ്വ സ്​റ്റാമ്പുകളാണ് മറ്റൊരു ഇനം.  ലഹരിക്കെതിരെ മലയാളത്തില്‍ ഇറക്കിയ സ്റ്റാമ്പ്  കേരളത്തോടുള്ള പൗരാണിക ബന്ധം വിളിച്ചോതുന്നതാണ്. ദുബൈ ഭരണാധികാരി ശൈഖ്​ മുഹമ്മദി​​െൻറ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങള്‍ അടങ്ങിയതും ,അദേഹത്തി​​െൻറ അഞ്ചു ചിത്രങ്ങള്‍ അടങ്ങി സ്റ്റാമ്പും , കൈകൊണ്ട് ഉരച്ചാല്‍ കാപ്പി പൊടിയുടെ സുഗന്ധം പരത്തുന്ന  സ്​റ്റാമ്പും ഹമീദിന്റെ പക്കലുണ്ട് . വിവിധ ഭാഷകളിലുള്ള പത്ര കട്ടിങ്ങുകളും ഫോട്ടോകളും കൗതുകമുണര്‍ത്തുന്നതാണ് . യു.എ.ഇ ക്ക് പുറമേ ലോകത്തുടനീളമുള്ള വിവിധ സംഭവങ്ങളും സന്ദര്‍ഭങ്ങളും വിവരിക്കുന്ന 3000 വാര്‍ത്ത ശകലങ്ങലാണ് കൂട്ടത്തിലുള്ളത്. 

നാട്ടില്‍ നിന്ന് പഴയ കാലത്ത് യു.എ.ഇ യിലേക്കും തിരിച്ചും അയച്ചിരുന്ന വിവിധ മാതൃകയിലുള്ള  കവറുകളാണ് വേറൊരിനം .ആര്‍.ടി.എ ഇക്കാലത്തിനിടക്ക് പല ഘട്ടങ്ങളിലായി  ഇറക്കിയ നോല്‍ കാര്‍ഡുകളും കാണാം .  12 വര്‍ഷം മുമ്പ്​ യു.എ.ഇ യില്‍ എത്തിയ ഹമീദ് നാട്ടിലും പുരാവസ്തു ശേഖരത്തിലൂടെ പ്രശസ്തനാണ്. 11ാം വയസ്സില്‍ സ്കൂള്‍ പഠനകാലത്ത്‌ സഹപാഠി തന്ന കുറച്ചു പഴയ നാണയങ്ങളാണ് ത​​െൻറ പുരാവസ്തു ശേഖരണത്തിന് പ്രചോദനമായതെന്ന്  ഹമീദ് പറഞ്ഞു. 

നൂറ്റാണ്ടുകളുടെ കഥ പറയുന്ന വസ്തുക്കളാണ്  ഏറെ കാലത്തെ പ്രയത്നത്തിന്‍റെ  ഫലമായി നാട്ടില്‍ സൂക്ഷിച്ചു പോരുന്നത്. ഹൈദരാബാദ് രാജാക്കന്മാര്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇറക്കിയ കല്ലു നാണയം മുതല്‍ കേന്ദ്ര സർക്കാർ ഏറ്റവും അവസാനം പിന്‍വലിച്ച നാണയം വരെ നാട്ടിലെ ശേഖരത്തിലുണ്ട്. 
കൂട്ടത്തില്‍ തിരുവിതാംകൂറിലുണ്ടായിരുന്ന അരചക്രമാണ് ഇതില്‍ ഏറ്റവും ചെറിയ നാണയം .  

നാണയ ശേഖരണവുമായി ബന്ധപ്പെട്ടവര്‍ക്കുള്ള      കോഴിക്കോട് കേന്ദ്രമായുള്ള മലബാര്‍ ന്യുമിസ്‌മാറ്റിക് സൊസൈറ്റി അംഗം കൂടിയാണ് ഹമീദ്. 
ത​​െൻറ അഭിരുചി  മനസ്സിലാക്കിയ യു.എ.ഇ സ്വദേശിയാണ് ഇവിടെ വസ്തുക്കള്‍ ശേഖരിക്കുന്നതിന് സഹായിച്ചതെന്ന് ഹമീദ് പറയുന്നു .  
കേട്ടറിഞ്ഞ നിരവധി പേര്‍ കൗതുക വസ്തുക്കള്‍ കാണാന്‍ വരാറുണ്ടെങ്കിലും നിരത്തി വെക്കാനുള്ള സൗകര്യമില്ലാത്തതാണ് പ്രശ്നം . 
യു.എ.ഇ ദേശീയദിനത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തന്‍റെ ശേഖരം പ്രദര്‍ശിപ്പിക്കുകയാണ് ഹമീദ് പൈക്കയുടെ ആഗ്രഹം.സ്വപ്നം.

Tags:    
News Summary - hameed-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.